ദേശീയപാതത വികസനം : കുഞ്ഞിപ്പള്ളിയിൽ നടപ്പാത പരിഗണനയിൽ

news image
Jan 24, 2026, 5:48 am GMT+0000 payyolionline.in

അഴിയൂർ: ദേശീയപാത വികസനത്തിന്റെ ഭാഗമായി മണ്ണിട്ട് ഉയർത്തി നിർമാണം നടത്തിയതിനെ തുടർന്ന് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെട്ട കുഞ്ഞിപ്പള്ളി ടൗൺ ഷാഫി പറമ്പിൽ എം.പി.യുടെ നേതൃത്വത്തിൽ ദേശീയപാത പ്രോജക്റ്റ് ഡയറക്ടർ ഉൾപ്പെടുന്ന സംഘം സ്ഥലം സന്ദർശിച്ചു.

ജനകീയ മുന്നണി അഴിയൂർ പഞ്ചായത്ത് കമ്മിറ്റി അടക്കമുള്ള വിവിധ സംഘടനകൾ എം.പി.ക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സന്ദർശനം.

കുഞ്ഞിപ്പള്ളിയിൽ നടപ്പാത അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട സാങ്കേതിക വശങ്ങൾ പരിശോധിക്കുമെന്നും ദേശീയപാത പ്രോജക്റ്റ് ഡയറക്ടർ വ്യക്തമാക്കി.

വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്ണൻ, ജനകീയ മുന്നണി ചെയർമാൻ അൻവർ ഹാജി, കൺവീനർ ടി.സി. രാമചന്ദ്രൻ, വി.പി. പ്രകാശൻ, പി. ബാബുരാജ്, യു.എ. റഹീം, പി.കെ. കോയ, പി.പി. ഇസ്മയിൽ, വി.കെ. അറിൽ കുമാർ, ഹാരിസ് മുക്കാളി തുടങ്ങിയവർ എം.പി.യ്‌ക്കൊപ്പം ഉണ്ടായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe