ദേശീയപാതയിലെ ദുരിതം : പയ്യോളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധ മാർച്ചിന് ഉജ്ജ്വല സമാപനം

news image
Jul 24, 2024, 7:26 am GMT+0000 payyolionline.in

പയ്യോളി: ദേശീയ പാത വികസനത്തിന്റെ മറവിൽ സംസ്ഥാനം ഭരിക്കുന്ന ഇടതു നേതാക്കളുടെയും മന്ത്രിമാരുടെയും അക്കൗണ്ടുകളിലേക്ക് കോടികളുടെ തിരിമറി നടന്നിട്ടുണ്ട് എന്നും ഇത് വ്യക്തമാകാൻ അദാനി, വഗാഡ് കമ്പനികളുടെ അക്കൗണ്ടുകൾ വിജിലെൻസ് പരിശോധിക്കണം എന്നും യൂത്ത് കോൺഗ്രസ്സ് ദേശീയ ജനറൽ സെക്രട്ടറി കെ എം അഭിജിത്ത് ആവശ്യപ്പെട്ടു.

പയ്യോളി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച ബഹുജന പ്രതിഷേധ മാർച്ചിന്റെ സമാപനസമ്മേളനം നന്തി ടൗണിൽ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കരിമ്പട്ടികയിൽ സ്ഥാനം പിടിച്ച വഗാഡ് കമ്പനിക്ക് കരാർ നൽകാൻ തയ്യാറായത് ഏത് സാഹചര്യത്തിലാണ് എന്ന് അധികാരികൾ വ്യക്തമാക്കണം. വികസനത്തിന്റെ പേരിൽ നടത്തുന്ന സംസ്ഥാന സർക്കാർ കൊള്ളക്ക് കേന്ദ്ര ഭരണ കൂടവും പ്രധാന മന്ത്രിയും കൂട്ടുനിൽക്കുകയാണ്. ബി ജെ പി യും സി പി എമ്മും തമ്മിലുള്ള അന്തർധാര ലോകസഭ തിരെഞ്ഞെടുപ്പിൽ നാം കണ്ടുകഴിഞ്ഞതാണ്. അദ്ദേഹം തുടർന്ന് പറഞ്ഞു.

മൂടാടി മണ്ഡലം പ്രസിഡന്റ്‌ രാമകൃഷ്ണൻ കിഴക്കയിൽ അദ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം വി പി ദുൽഖിഫിൽ, ഡി സി സി സെക്രട്ടറി സന്തോഷ്‌ തിക്കോടി, കെ പി രമേശൻ, പപ്പൻ മൂടാടി, രൂപേഷ് കൂടത്തിൽ, ആർ ടി ഗിരീഷ് കുമാർ, മഹിളാ കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി പ്രേമാ ബാലകൃഷ്ണൻ, തിക്കോടി മണ്ഡലം പ്രസിഡന്റ്‌ ജയചന്ദ്രൻ തെക്കേ കുറ്റി, കെ ടി സിന്ധു, രമ ചെറുകുറ്റി, കൂരളി കുഞ്ഞമ്മദ്, പി വി കെ അഷ്‌റഫ്‌, ജാഥാ ലീഡർ കെ ടി വിനോദൻ എന്നിവര്‍ സംസാരിച്ചു.

രാവിലെ മൂരാട് പാലത്തിനു സമീപത്തു വെച്ച് ഡി സി സി പ്രസിഡന്റ്‌ അഡ്വ കെ പ്രവീൺ കുമാർ ഉത്ഘാടനം ചെയ്ത പ്രധിഷേധ മാർച്ച്‌ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ നിന്നും വ്യാപാരി വ്യവസായികൾ, റെസിഡന്റ് അസോസിയേഷൻ ഭാരവാഹികൾ, സന്നദ്ധ സംഘടന പ്രവർത്തകർ, പൗര പ്രമുഖർ എന്നിവർ ജാഥാ ലീഡർ കെ ടി വിനോദിനെ പരാതികളും നിവേദനങ്ങളും ഏൽപ്പിച്ചു. പയ്യോളി മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ്‌ രഞ്ജിത്ത് ലാലിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ്സ് വളെന്റീർമാർ ട്രാഫിക് നിയന്ത്രിച്ചു.

ജാഥാ കോർഡിനേറ്റർ പി എം അഷ്‌റഫ്‌, ബ്ലോക്ക് ഭാരവാഹികളായ, പി എൻ അനിൽ കുമാർ, കെ ടി സത്യൻ, മഹേഷ്‌ കോമത്ത്, രാധാകൃഷ്ണൻ കണിയാങ്കണ്ടി, രാമകൃഷ്ണൻ പൊറ്റക്കാട്, ബിനു കരോളി, മഠത്തിൽ രാജീവൻ എന്നിവരും നേതൃത്വം നൽകി.

ദേശിയ പാതയിലെ ദുരിത യാത്ര പ്രശ്നം പരിഹരിക്കണം എന്നാവിശ്യപ്പെട്ട് കെ. ടി. വിനോദന്റെ നേതൃത്വത്തിൽ നടന്ന ബഹുജന മാർച്ചിൽ വടകര പാർലിമെമ്പർ ഷാഫി പറമ്പിലിനു നൽകാനുള്ള നിവേദനം കോഴിക്കോട് ജില്ലാ ഫാർമേഴ്സ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്റും സ്റ്റാഫും ചേർന്ന് ജാഥ ലീഡർക്ക് കൈമാറുന്നു. പി. എൻ. അനിൽകുമാർ, ഇ. കെ ശീതൽരാജ് , അജ്മൽ. എം , പ്രേമൻ, എ. നിത്യ എന്നിവരും സന്നിദ്ധരായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe