ദേശീയപാത നിർമാണ അനാസ്ഥക്കെതിരെ കൊയിലാണ്ടിയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം

news image
Jul 19, 2025, 4:51 pm GMT+0000 payyolionline.in

കൊയിലാണ്ടി: ദേശീയപാത നിർമ്മാണ പ്രവർത്തിയിലെ അപാകത പരിഹരിക്കുക, റോഡുകൾ ഗതാഗത യോഗ്യമാക്കുക, അപകടത്തിൽപെടുന്നവർക്ക്‌ സർക്കാർ നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചത് യൂത്ത് കോൺഗ്രസ് കരാർ കമ്പനിയായ അദാനിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തി ഡി.സി.സി പ്രസിഡൻ്റ് അഡ്വ.കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. റോഡിലെ ശോചനീയാവസ്ഥ കാരണം നിരവധി പേരാണ് ദിവസവും അപകടത്തിൽ പെടുന്നതെന്ന് പ്രവീൺകുമാർ കുറ്റപ്പെടുത്തി.

അപകടത്തിൽ പെടുന്നവർക്ക് സർക്കാർ നഷ്ട പരിഹാരം നൽകണമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ്‌ തൻഹീർ കൊല്ലം അധ്യക്ഷത വഹിച്ചു .കെ പി സി സി മെമ്പർ മഠത്തിൽ നാണു , പി രത്നവല്ലി , ഡി സി സി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ, യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി എം .കെ സായീഷ്, കെ എസ് യു സംസ്ഥാന കമ്മിറ്റി അംഗം എ. കെ ജാനിബ്, കോൺഗ്രസ് ബ്ലോക്ക്‌ ‌ പ്രസിഡന്റ്‌ മുരളി തോറോത്ത്,വി ടി സുരേന്ദ്രൻ, രജീഷ് വെങ്ങളത്ത് കണ്ടി, ‌അരുൺ മണമ്മൽ, റാഷിദ്‌ മുത്താമ്പി,അനഘ, റംഷീദ് കാപ്പാട്, കെ.വി.നിഖിൽ , കെ.ടി.അശ്വിൻ , എം.നിംനാസ് , എം.പി.ഷംനാസ് , അജയ് ബോസ് എന്നിവർ സംസാരിച്ചു. ജൂബിക സജിത്ത്, ഷഫീർ കാഞ്ഞിരോളി, ബിനീഷ് ലാൽ, ഷമീം ടി ടി, നിത്യ, റജീൽ, റഊഫ്, ആഷിക്, നിതിൻ, സജിത്ത് കാവും വട്ടം, അഭിനവ് കണക്കശ്ശേരി, ഫായിസ്, ജിഷ്ഹദ് എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe