നടി രശ്‍മി ജയഗോപാല്‍ അന്തരിച്ചു, വിശ്വസിക്കാനാകാതെ സഹതാരങ്ങള്‍

news image
Sep 19, 2022, 6:26 am GMT+0000 payyolionline.in

സിനിമാ സീരിയല്‍ നടി രശ്‍മി ജയഗോപാല്‍ അന്തരിച്ചു.  51 വയസായിരുന്നു. ആരോഗ്യപ്രശ്‍നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ഞായറാഴ്‍ച വൈകിട്ടാണ് മരണം സഭവിച്ചത്.

ബംഗളൂരുകാരിയായ രശ്‍മി ജയഗോപാല്‍ പരസ്യ ചിത്രങ്ങളിലൂടെയാണ് അഭിനയരംഗത്തേയ്‍ക്ക് എത്തുന്നത്. സീരിയലുകളിലൂടെ അഭിനയരംഗത്ത് സജീവവുമായി. ‘ സ്വന്തം സുജാത’ എന്ന സീരയലിലെ ‘സാറാമ്മ’ എന്ന കഥാപാത്രത്തിലൂടെയാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായത്. മലയാളം, തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe