പേരാമ്പ്ര: നടുവണ്ണൂർ വാകയാട് വീട്ടുവളപ്പിൽ മേയുന്നതിനിടെ കിണറ്റിൽ വീണ ആടിനെ രക്ഷിച്ച് പേരാമ്പ്ര അഗ്നിരക്ഷാസേന. പടിഞ്ഞാറേവീട്ടിൽ അനിൽ എന്നയാളുടെ ആടാണ് അയൽക്കാരനായ പടിഞ്ഞാറേവീട്ടിൽ കൃഷ്ണന്റെ കിണറ്റിൽ വീണത്. സംഭവം അറിഞ്ഞ നാട്ടുകാർ വിവരം പേരാമ്പ്ര അഗ്നിരക്ഷാസേനയെ അറിയിക്കുകയായിരുന്നു.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എം. പ്രദീപിന്റെ നേതൃത്വത്തിൽ എത്തിയ രക്ഷാസേനയും നാട്ടുകാരും ചേർന്ന് നടത്തിയ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആടിനെ സുരക്ഷിതമായി കരയ്ക്ക് എത്തിച്ചത്. രക്ഷാപ്രവർത്തനത്തിൽ ഉദ്യോഗസ്ഥരായ നിഗേഷ്, പി.ആർ സോജു, എം. മനോജ്, ധീരജ് ലാൽ, കെ. അജേഷ്, ഹോംഗാർഡ് പി.സി അനീഷ് കുമാർ എന്നിവർ പങ്കെടുത്തു.