നന്തിയിൽ എലിവേറ്റഡ് ഹൈവേ ആവശ്യമുന്നയിച്ചുള്ള ജനകീയ കൂട്ടായ്മയുടെ 24 മണിക്കൂർ ഉപവാസ സമരം അവസാനിച്ചു

news image
Sep 17, 2025, 11:24 am GMT+0000 payyolionline.in

നന്തി : എൻഎച്ച് 66 നന്തി ജനകീയ കൂട്ടായ്മh നടത്തിയ 24 മണിക്കൂർ ഉപവാസ സമരം പ്രമുഖ ഗാന്ധിയൻ നാരായണൻ മാസ്റ്റർ സമരക്കാർക്ക് നാരങ്ങാനീർനൽകിഅവസാനിപ്പിച്ചു.ഇന്നലെ രാവിലെ 10.30 മുതൽ ഇന്ന് രാവിലെ 10.30 വരെയായിരുന്നു ഉപവാസം.

പത്തുമീറ്റർ ഉയരവും 300 മീറ്റർ നീളവുമുള്ള എമ്പാങ്ക് മെൻ്റ് നാടിനും നാട്ടുകാർക്കും ഭീഷണിയാകുമെന്ന് ചൂണ്ടിക്കാണിച്ച് എലിവേറ്റഡ് ഹൈവെയാണ് നന്തിക്ക് വേണ്ടത് എന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ജനകീയ കമ്മിറ്റി 24 മണിക്കൂർ ഉപവാസം നടത്തിയത്.

ഇന്നലെ കൽപ്പറ്റ നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്ത 24 മണിക്കൂർ ഉപവാസ സമരപ്പന്തൽ വടകര എംപി ഷാഫി പറമ്പിൽ സന്ദർശിച്ചു സമരക്കാരുടെ ആവശ്യം കേന്ദ്രമന്ത്രിയെ ധരിപ്പിക്കുമെന്ന് അറിയിച്ചിരുന്നു.

ഒന്നരലക്ഷം കുബിക് മണ്ണ് ആവശ്യമായ ഈ 300 മീറ്റർ എമ്പാങ്ക് മെൻ്റ് കാലാവസ്ഥ വ്യതിയാനത്തിനും വെള്ളപ്പൊക്കത്തിനും കുടിവെള്ളക്ഷാമത്തിനും കാരണമാകും. മണ്ണിൻറെ ലഭ്യത കുറവ് കാരണം നിർമ്മാണ കമ്പനിയും ബുദ്ധിമുട്ടുകയാണ്.

1838.1 കോടി രൂപയ്ക്ക് അഴിയൂർ വെങ്ങളം 40.4 കിലോമീറ്റർ റോഡ് കരാർ സ്വന്തമാക്കിയ അദാനി എൻ്റർപൈസസ് വെറും 971 കോടി രൂപക്ക് ഉപകരാർ വാഗാഡ് കമ്പനിക്ക് നൽകിയതാണ് നാടിൻറെ പുരോഗതിക്ക് ഉതകുന്ന രീതിയിൽ നിർമ്മാണം നടത്താൻ കഴിയാതെ വരുന്നത്. കൊള്ളലാഭമായ 876 കോടി രൂപയിൽ നിന്നും 15 കോടി രൂപ അധികം ചിലവഴിച്ചാൽ നന്തിക്കും നാട്ടുകാർക്കും ഗുണകരമാകുന്ന എലിവേറ്റഡ് ഹൈവേ പണിയാൻ കഴിയും.

ജനകീയ കമ്മിറ്റി നടത്തിയ സമരപരിപാടികൾക്കും നിവേദനങ്ങൾക്കും മറുപടിയായി 5 മീറ്റർ വീതിയും 3 മീറ്റർ ഉയരവുമുള്ള ഒരു ബോക്സ് അണ്ടർപാസ്സ് പള്ളിക്കര റോഡിൽ നിർമ്മിച്ചു നൽകുന്നത് പരിഗണിക്കാമെന്ന് സപ്തംബർ 9ന് നടന്ന കൂടിക്കാഴ്ചയിൽ അധികൃതർ കമ്മറ്റി ഭാരവാഹികളെ അറിയിച്ചിരുന്നു. എന്നാൽ ഭീഷണിയായ മണ്ണുമല ഒഴിവാക്കി എലിവേറ്റഡ് ഹൈവേ തന്നെ വേണമെന്ന ആവശ്യത്തിൽ ജനകീയ കൂട്ടായ്മ ഉറച്ചു നിൽക്കുകയാണ്.

ജില്ലാ പഞ്ചായത്ത് മെമ്പർ VP ദുൽഖിഫിൽ സമരപ്പന്തൽ സന്ദർശിച്ച് സമര നേതാക്കളെ അഭിവാദ്യം ചെയ്യുകയും കമ്മിറ്റിയിടോപ്പം പ്രവൃത്തിച്ച് എലിവേറ്റഡ് ഹൈവെ യാഥാർത്ഥമാക്കും എന്ന ഉറപ്പ് നാട്ടുകാർക്ക് നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe