പയ്യോളി : ദേശീയപാത ആറുവരിയാക്കൽ പ്രവർത്തിയുടെ ഭാഗമായി മണ്ണെടുത്ത സ്ഥലത്ത് വാഹനങ്ങൾ വീഴുന്നത് പതിവാകുന്നു. പയ്യോളി ബസ് സ്റ്റാൻഡിലേക്കുള്ള പ്രവേശന കവാടത്തിന് സമീപമാണ് അപകടകെണിയുള്ളത്. ഇവിടെ ബാരിക്കേഡ് സ്ഥാപിക്കാത്തതാണ് അപകടത്തിന് കാരണമാവുന്നത്.
ബസ്റ്റാൻഡിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നതും പുറത്തേക്കിറങ്ങുന്നതും ഇപ്പോൾ ഒറ്റ വഴിയിലൂടെയാണ്. ആ വഴിയോട് ചേർന്നിട്ടുള്ള ഭാഗത്താണ് ഈ പ്രശ്നം ഉണ്ടായിട്ടുള്ളത്. കഴിഞ്ഞദിവസം ദേശീയപാതയിൽ നിന്ന് യു ടേൺ എടുക്കാൻ ശ്രമിച്ച ഒരു കാർ ഈ കുഴിയിലേക്ക് വീണിരുന്നു. ഒടുവിൽ പോലീസും നാട്ടുകാരും ചേർന്ന് പുറത്തേക്ക് തള്ളി മാറ്റുകയാണുണ്ടായത്. സ്വകാര്യ ബസ്സുകൾ സ്റ്റാൻഡിലേക്ക് പ്രവേശിക്കുമ്പോഴും ഇത്തരത്തിൽ അപകടത്തിൽ പെടാറുണ്ട്.