പഞ്ചായത്ത് കെടുകാര്യസ്ഥതക്കെതിരെ ജനങ്ങൾ സമ്മതിദാനാവകാശം വിനിയോഗിക്കുക: ഷാഫി ചാലിയം

news image
Sep 13, 2025, 4:49 am GMT+0000 payyolionline.in

 

മേപ്പയ്യൂർ: കഴിഞ്ഞ 62 വർഷമായി മേപ്പയ്യൂർ പഞ്ചായത്ത് ഭരണം കയ്യാളി വികസന മുരടിപ്പ് നടത്തിയ മേപ്പയ്യൂർ പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതക്കെതിരെ മേപ്പയ്യൂരിലെ ജനങ്ങൾ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം പ്രസ്താവിച്ചു. മേപ്പയൂർ പഞ്ചായത്ത് ഭരണ സമിതിയുടെ ദുർഭരണത്തിനെതിരെ മേപ്പയൂർ പഞ്ചായത്ത് മുസ് ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധറാലിക്ക് ശേഷം നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഷാഫി ചാലിയം.

മേപ്പയ്യൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രതിഷേധ സംഗമം സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്യുന്നു

മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് കമ്മന അബ്ദുറഹിമാൻ അധ്യക്ഷനായി. യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സാജിത് നടുവണ്ണൂർ മുഖ്യ പ്രഭാഷണം നടത്തി. എം.എം അഷറഫ്, കെ.എം.എ അസീസ് ,.ആർ.കെ മുനീർ, സി.എച്ച് ഇബ്രാഹിം കുട്ടി, എ.വി അബ്ദുല്ല, ടി.കെ.എ ലത്തീഫ്,എം.കെ.സി കുട്യാലി, ഒ.മമ്മു, മൂസ കോത്തമ്പ്ര, എം.കെ.അബ്ദുറഹിമാൻ, ഷർമിന കോമത്ത്, പറമ്പാട്ട് സുധാകരൻ, എ.പി അസീസ്, കരീം കോച്ചേരി, വി.പി ജാഫർ, എം.കെ ഫസലുറഹ്മാൻ, റാബിയ എടത്തിക്കണ്ടി,സറീന ഒളോറ, അഷീദ നടുക്കാട്ടിൽ, മുഹമ്മദ് ഷാദി എന്നിവർ സംസാരിച്ചു.പ്രതിഷേധ പ്രകടനത്തിന് കീപ്പോട്ട് അമ്മത്, ഇല്ലത്ത് അബ്ദുറഹിമാൻ, മുജീബ് കോമത്ത്, ടി.കെ അബ്ദുറഹിമാൻ, ഐ.ടി.അബ്ദുസലാം, അജിനാസ് കാരയിൽ, വി.വി നസ്റുദ്ദീൻ, റാമിഫ് അബ്ദുള്ള, അഫ്നാൻ കള്ളനക്കൊത്തി എന്നിവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe