പത്തു വർഷത്തെ സ്തുത്യർഹ സേവനം; ജെ.പി.എച്ച്.എൻ. ഷൈലജയ്ക്ക് പയ്യോളി നഗരസഭ 24-ാം ഡിവിഷൻ സാനിറ്റേഷൻ കമ്മിറ്റി യാത്രയയപ്പ് നൽകി

news image
Jun 13, 2026, 9:07 am GMT+0000 payyolionline.in

പയ്യോളി: പയ്യോളി നഗരസഭയിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സായി (JPHN) കഴിഞ്ഞ 10 വർഷക്കാലം മികച്ച സേവനം അനുഷ്ഠിച്ച ശേഷം തിരുവനന്തപുരം കിളിമാനൂർ (കീഴാറ്റിങ്ങൽ) പി.എച്ച്.സി.യിലേക്ക് സ്ഥലംമാറിപ്പോകുന്ന ഷൈലജ മാഡത്തിനു യാത്രയയപ്പ് നൽകി. നഗരസഭയിലെ 24-ാം ഡിവിഷൻ സാനിറ്റേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് യാത്രയയപ്പ് യോഗം സംഘടിപ്പിച്ചത്.

ഡിവിഷനിലെ കെ.സി.കെ. ഹാരിസിന്റെ വസതിയിൽ വെച്ച് നടന്ന യോഗത്തിൽ 24-ാം ഡിവിഷൻ കൗൺസിലർ മുസ്തഫ വി.എം. അധ്യക്ഷത വഹിച്ചു. കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലം പ്രദേശത്തെ ആരോഗ്യമേഖലയിൽ ഷൈലജ മാഡം നടത്തിയ സ്തുത്യർഹമായ പ്രവർത്തനങ്ങളെ യോഗം പ്രകീർത്തിച്ചു. സാനിറ്റേഷൻ കമ്മിറ്റിയുടെ വകയായുള്ള ഉപഹാര സമർപ്പണം കൗൺസിലർ മുസ്തഫ നിർവ്വഹിച്ചു.

ചടങ്ങിൽ വികസന സമിതി കൺവീനർ പി.എം. അഷ്‌റഫ്‌ (അഷ്‌റഫ്‌ മാഷ്), ചന്ദ്രൻ കെ.വി, തിരുവങ്ങൂർ പി.എച്ച്.സി.യിലെ ക്ലർക്ക് നസീറ എൻ.സി, ആശാ വർക്കർ ജയശ്രീ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കൂടാതെ കുടുംബശ്രീ പ്രവർത്തകർ, എ.ഡി.എസ്, സി.ഡി.എസ് പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe