ലോകകപ്പ് പ്രചാരണാർത്ഥം പയ്യോളി നഗരസഭയുടെ നേതൃത്വത്തിൽ ഷൂട്ടൗട്ട് മത്സരം നാളെ; വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ

news image
Jun 13, 2026, 8:43 am GMT+0000 payyolionline.in

പയ്യോളി: ലോകകപ്പ് ഫുട്ബോളിന്റെ പ്രചാരണാർത്ഥം പയ്യോളി നഗരസഭയുടെ നേതൃത്വത്തിൽ പെനാൽട്ടി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിക്കുന്നു. നാളെ (ജൂൺ 14, ഞായർ) ഉച്ചയ്ക്ക് 2 മണിക്ക് നെല്ല്യേരിമാണിക്കോത്ത് ടർഫ് ഫുട്ബോൾ ഗ്രൗണ്ടിലാണ് ആവേശകരമായ മത്സരം നടക്കുക. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സാഹിറ എൻ നിർവ്വഹിക്കും.

മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള പയ്യോളി നഗരസഭാ പരിധിയിൽ നിന്നുള്ള ടീമുകൾ നാളെ ഉച്ചയ്ക്ക് 2 മണിക്ക് മുൻപായി കളിസ്ഥലത്ത് എത്തി പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനുമായി താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:

ഹൈറുന്നീസ (വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ) – 9846151130

ദേവദാസൻ (ഡിവിഷൻ കൗൺസിലർ) – 9048095545

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe