കൊയിലാണ്ടി: പന്തലായനി ഗേൾസ് ഹൈസ്കൂളിൽ തീപിടുത്തo. വൈകുന്നേരം ആറുമണിയോടെയാണ് സ്കൂളിന്റെ കിച്ചൺ റൂമിൽ നിന്നും തീയും പുകയും വന്നത് നാട്ടുകാർ . വിവരം നൽകിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാ സേന എത്തുകയും പുക നിറഞ്ഞ റൂമിൽ കയറി പരിശോധന നടത്തുകയും ചെയ്തു. ഷോർട്ട് സർക്യൂട്ട് കാരണം ഫ്രിഡ്ജിന് തീപിടിക്കുകയായിരുന്നു. ഫ്രിഡ്ജ് പുറത്തെത്തിച്ച് തീ കെടുത്തി. ഗ്യാസ് സിലിണ്ടർ കുറ്റികളും ഫ്രീസറും മറ്റ് ഇലക്ട്രിക് ഉപകരണങ്ങളും റൂമിൽ ഉണ്ടായിരുന്നു. പക്ഷെ ഇവയിലേക്ക് തീ പടരാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി .
വലിയ വാഹനങ്ങൾക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള സ്കൂളിൽ ചെറിയ അഗ്നിരക്ഷാവാഹനമായ മിസ്ററ് എത്തിയാണ് തീ അണച്ചത്. 40,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. വലിയ അഗ്നി രക്ഷാവാഹനങ്ങൾക്ക് സ്കൂൾ കോമ്പൗണ്ടിൽ എത്തിച്ചേരാൻ കഴിയാത്തത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഗ്രേഡ് എ എസ്. ടി. ഒ.. മജീദിൻ്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ബിനീഷ് വി കെ, നിധിപ്രസാദ് ഇ എം, ഷിജുടി പി, അനൂപ് എൻപി, റഷീദ് കെപി, ഷാജു കെ, ഹോംഗാർഡ് മാരായ പ്രദീപ് സി, സുജിത് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.