പയ്യോളി : പയ്യോളി മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു.പയ്യോളി ലീഗ് ഹൌസിൽ നടന്ന ചടങ്ങു മുൻ പി.എസ്.സി.അംഗം ടി.ടി.ഇസ്മായിൽ ഉൽഘാടനം ചെയ്തു. മുനിസിപ്പൽ ലീഗ് പ്രസിഡന്റ് സി.പി.സദക്കത്തുള്ള അധ്യക്ഷത വഹിച്ചു. പ്രമുഖ പ്രഭാഷകൻ അബൂട്ടി മാസ്റ്റർ ശിവപുരം മുഖ്യപ്രഭാഷണം നടത്തി .വനിതാ ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.പി.കുൽസു നോയോജക മണ്ഡലം ലീഗ് ട്രഷറർ മഠത്തിൽ അബ്ദുറഹ്മാൻ ,നഗരസഭാ ചെയർമാൻ വടക്കയിൽ ഷഫീഖ്
കെ.പി.സി.ഷുക്കൂർ,എ.പി.റസാഖ്,എ.സി അസീസ് ഹാജി.വി.കെ അബ്ദുറഹ്മാൻ,
എസ്.കെ.സമീർ,എം.സി.ബഷീർ,റാബിയ മൊയ്ദു,മിസ്രി കുഞ്ഞമ്മദ് ,സഹദ് കോട്ടക്കൽ,എന്നിവർ സംസാരിച്ചു.എം എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ലോ ഫെഡ് വിഭാഗം ട്രഷറർ ആയി തിരഞ്ഞെടുക്കപ്പെട്ട ഹസനുൽ ബന്നയെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.പി.എം റിയാസ് സ്വാഗതവും,മൂസ മാസ്റ്റർ മടിയാരി നന്ദിയും പറഞ്ഞു.
വനിതാ ലീഗ് പ്രവർത്തകർ ഒരുക്കിയ വിഭവസമൃദമായ
നോമ്പ് തുറ പരിപാടിക്കു മികവേകി.