പയ്യോളി: ഒട്ടേറെ രാഷ്ട്രീയ, കലാ- സാംസ്കാരിക സംഘടനകളും പ്രവർത്തകരുമുള്ള പയ്യോളിയിൽ അവരുടെ സർഗ്ഗാത്മക പ്രവർത്തനങ്ങളും സംവാദങ്ങളും കലാപരിപാടികൾ അവതരിപ്പിക്കാനുമുള്ള സാംസ്കാരിക മന്ദിരം നിർമ്മിക്കാനുള്ള സത്വര നടപടി പയ്യോളി മുനിസിപ്പാലിറ്റി കൈകൊള്ളണമെന്ന് ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ പയ്യോളി മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.
പയ്യോളി അക്ഷരമുറ്റം ഓഡിറ്റോറിയത്തിൽ ചേർന്ന പ്രവർത്തക യോഗം ഇപ്റ്റ ദേശീയ വൈസ് : പ്രസിഡണ്ട് ടി.വി.ബാലൻ ഉദ്ഘാടനം ചെയ്തു. വിനീത് തിക്കോടി അദ്ധ്യക്ഷത വഹിച്ചു. ഇപ്റ്റ ജില്ലാ സെക്രട്ടറി സി.പി.സദാനന്ദൻ സംഘടന കാര്യങ്ങൾ വിശദീകരിച്ചു. സി. പ്രവീൺ, പ്രദീപ് കളരിപ്പടി, ഉത്തമൻമേലടി, മൻസൂർ പയ്യോളി, എം.ടി.ചന്ദ്രൻ, എന്നിവർ സംസാരിച്ചു.ലിനീഷ്. പി.കെ, സി. പ്രവീൺ, വിനീത് തിക്കോടി, എന്നിവർ ഗാനാലാപനം നടത്തി. ഇരിങ്ങൽ അനിൽ കുമാർ സ്വാഗതവും പ്രവീൺ നന്ദിയും പറഞ്ഞു.
സംഘടന ഭാരവാഹികളായി പ്രദീപ് കളരിപ്പടി പ്രസിഡണ്ട്, വിനീത് തിക്കോടി, വിജയൻ പെരിങ്ങാട്ട് വൈസ് പ്രസിഡണ്ടുമാർ, ഇരിങ്ങൽ അനിൽ കുമാർ സെക്രട്ടറി, പ്രവീൺ.സി, ഉത്തമൻമേലടി ജോയൻ്റ് സെക്രട്ടറിമാർ, മൻസൂർ പയ്യോളി ട്രഷറർ എന്നിവരെ തെരെഞ്ഞടുത്തു.