പയ്യോളിയിൽ ഹാർബറും പുലിമുട്ടും നിര്‍മ്മിക്കണം; പി.ടി. ഉഷയ്ക്ക് എംപിക്ക് ബിജെപിയുടെ നിവേദനം

news image
Sep 23, 2022, 10:00 pm GMT+0000 payyolionline.in

പയ്യോളി: പയ്യോളിയില്‍ ഹാർബറും പുലിമുട്ടും നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട്  പിടി ഉഷ എംപിക്ക് നിവേദനം നല്‍കി. പയ്യോളിയിലെ മത്സ്യത്തൊഴിലാളികളുടെ ചിരകാല അഭിലാഷം സാധ്യമാക്കുന്നതിനായിബിജെപി പയ്യോളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.

 

വർഷങ്ങൾക്ക് മുമ്പ് ജില്ലയിലെ ഏറ്റവും തിരക്കുപിടിച്ച മത്സ്യബന്ധന കേന്ദ്രമായ പയ്യോളിയെ പഴയ പ്രതാപത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ ഹാർബറും പുലിമുട്ടും ആവശ്യമാണെന്ന് എംപിയെ സന്ദര്‍ശിച്ച നിവേദക സംഘം പറയുന്നു. ചോമ്പാൽ ഹാർബറിനെയും കൊയിലാണ്ടി ഹാർബറിനെയും ആശ്രയിക്കുന്നത് കൊണ്ട് വളരെയേറെ പ്രയാസമനുഭവിക്കുന്നവരാണ്  പയ്യോളിയിലെ മത്സ്യത്തൊഴിലാളികൾ. ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന്  ബിജെപി പ്രതിനിധികൾക്കും ഭാരതീയ മത്സ്യ പ്രവർത്തക സംഘം പ്രവർത്തകർക്കും പിടി ഉഷ എംപി  ഉറപ്പ് നൽകിയതായി നിവേദക സംഘം പറഞ്ഞു. ബിജെപി പയ്യോളി മണ്ഡലം പ്രസിഡണ്ട് എ .കെ . ബൈജു, ബി.ജെ.പി സൗത്ത് പ്രസിഡണ്ട്എസ്.കെ.ബാബു, കെ ഫൽഗുനൻ, വി.സുരേഷ്, സി.വി.അനീഷ്, എന്നിവർ സംബന്ധിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe