പയ്യോളി കൃഷിഭവൻ- ഹോമിയോ ഡിസ്പെൻസറി കെട്ടിടം നാളെ ഷാഫി പറമ്പിൽ എംപി ജനങ്ങൾക്ക് സമർപ്പിക്കും

news image
Aug 26, 2025, 5:37 pm GMT+0000 payyolionline.in

പയ്യോളി: പയ്യോളി നഗരസഭ കൃഷിഭവൻ ഹോമിയോ ഡിസ്പെൻസറി കെട്ടിടം നാളെ (ബുധൻ) ഷാഫി പറമ്പിൽ എംപി ഉദ്ഘാടനം നിർവഹിക്കും.
പയ്യോളി വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന പയ്യോളി നഗരസഭ കൃഷിഭവനും ഹോമിയോ ഡിസ്പെൻസറിക്ക് സ്വന്തമായി കെട്ടിട സമുച്ചയം പൂർത്തിയായി. പയ്യോളി നഗരസഭയുടെ ഉടമസ്ഥതയിലുള്ള നാഷണൽ ഹൈവേയുടെ സമീപത്തുള്ള പഴയ പഞ്ചായത്ത് ഓഫീസ് കെട്ടിടം നിലനിന്നിരുന്ന സ്ഥാനത്താണ് ആധുനിക സജീകരണങ്ങളോട് കൂടിയ ബഹുനില കെട്ടിട സമുച്ചയം 2022 -23 പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ചത്.

നഗരസഭയുടെ വികസന ഫണ്ട് ഉപയോഗിച്ച് രണ്ട് ഘട്ടങ്ങളിലായി 64.5 ലക്ഷം രൂപ ചിലവഴിച്ചാണ് താഴത്തെ നിലയിൽ ഹോമിയോ ഡിസ്പെൻസറിയും മുകളിൽ   കൃഷിഭവനുമായി കെട്ടിടം നിർമ്മിച്ചത്. ഒന്നാംഘട്ടം കോൺട്രാക്ടർ അസീസും രണ്ടാംഘട്ടം ആർഎസ്എസിയുമാണ് പ്രവർത്തി പൂർത്തീകരിച്ചത്. ഇന്ന് വൈകിട്ട് മൂന്നുമണിക്ക്  വടകര എംപി ഷാഫി പറമ്പിൽ നഗരസഭ ചെയർമാൻ വി കെ അബ്ദുറഹ്മാന്റെ അധ്യക്ഷതയിൽ ഉദ്ഘാടനം നാളെ നിർവഹിക്കും. നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരും കൗൺസിലർമാരും രാഷ്ട്രീയ പ്രതിനിധികളും ഉദ്യോഗ ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുക്കും.

പത്ര സമ്മേളനത്തിൽ ചെയർമാൻ വി കെ അബ്ദുറഹിമാൻ വൈസ് ചെയർമാൻ പത്മശ്രീ പള്ളിവളപ്പിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അഷ്റഫ് കോട്ടക്കൽ, പി എം ഹരിദാസൻ, ഷെ ജിമിന, മഹിജഎളോടി, റിയാസ് പി എം എന്നിവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe