പയ്യോളി: പയ്യോളി നഗരസഭയുടെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ ഞാറ്റുവേല ചന്തയും കർഷകസഭയും സംഘടിപ്പിച്ചു. നഗരസഭാ ചെയർപേഴ്സൺ സാഹിറ എൻ. പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ മുജേഷ് ശാസ്ത്രി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഞാറ്റുവേല ചന്തയുടെ ഭാഗമായി വിവിധ ഇനം ഗുണമേന്മയുള്ള ഫലവൃക്ഷത്തൈകൾ, പച്ചക്കറി തൈകൾ, ജൈവവളങ്ങൾ എന്നിവയുടെ വിപുലമായ വിൽപ്പനയും പ്രദർശനവും ഒരുക്കിയിരുന്നു. കർഷകരുടെയും പൊതുജനങ്ങളുടെയും വൻ പങ്കാളിത്തം കൊണ്ട് ചന്തയും കർഷകസഭയും ഏറെ ശ്രദ്ധേയമായി മാറി.
ചടങ്ങിൽ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കുഞ്ഞാമു, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹൈറുന്നിസ പി. എം. എന്നിവർ സംസാരിച്ചു. കൗൺസിലർമാരായ നിധീഷ് പി. വി., വിവേക് ടി. എം, ഷാഹിദ പുറത്തൂട്ട്, ഷീന പി. കെ., ഗീത ടി. കെ., കാർഷിക വികസന സമിതി അംഗങ്ങളായ മൂസ മടിയാരി, ഷനോജ് എൻ. എം., ബിനീഷ് കോട്ടക്കൽ, കൃഷി ഓഫീസർ ഷിബിന പി., കൃഷി അസിസ്റ്റന്റ് ശ്രീലാൽ എൻ. കെ. എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
