വടകരയിൽ ഡി.വൈ.എഫ്.ഐ. നേതാവിനെ കടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

news image
Jul 3, 2026, 6:28 am GMT+0000 payyolionline.in

വടകര: ഡി.വൈ.എഫ്.ഐ. നേതാവിനെ കടമുറിക്കുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഡി.വൈ.എഫ്.ഐ. വടകര ബ്ലോക്ക് കമ്മിറ്റി അംഗവും പുറങ്കര സ്വദേശിയുമായ എം.വി. സുമേഷ് (37) ആണ് മരിച്ചത്. വടകര വീരഞ്ചേരിയിൽ സുമേഷ് നടത്തിവന്നിരുന്ന അലൂമിനിയം ഫാബ്രിക്കേഷൻ കടയ്ക്കുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ രാത്രി വൈകിയിട്ടും സുമേഷ് വീട്ടിലെത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് നടത്തിയ തിരച്ചിലിലാണ് കടയ്ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.
വടകര പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം വടകര ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe