പയ്യോളി നഗരസഭ ‘പകൽവീട്’ കെയർടേക്കർ നിയമനം: എൽഡിഎഫ് അംഗങ്ങൾ കൗൺസിൽ യോഗം ബഹിഷ്കരിച്ചു

news image
Dec 24, 2024, 3:43 am GMT+0000 payyolionline.in

പയ്യോളി: പയ്യോളി നഗരസഭ ഏഴാം വാർഡിലെ ‘പകൽവീട്’ കെയർടേക്കർ നിയമനത്തിൽ പ്രതിഷേധിച്ച് എൽഡിഎഫ് അംഗങ്ങൾ കൗൺസിൽ യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോക്ക് നടത്തി. കെയർ ടേക്കർ നിയമനം ഏഴാം വാർഡിൽ നിന്നുള്ള ഒരാളെനിയമിക്കാമെന്നായിരുന്നു നഗരസഭ ചെയർമാനുമായുള്ള പൊതു ധാരണ.

 

ധാരണയ്ക്ക് വിരുദ്ധമായി മുപ്പത്തിരണ്ടാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടയാളും മഹിളാ കോൺഗ്രസ് നേതാവുമായ ഒരാളെയാണ് ഇൻറർവ്യൂ പ്രഹസനത്തിലൂടെ ഭരണസമിതി നിയമിച്ചിരിക്കുന്നത്.തിങ്കൾ വൈകിട്ട് 3 ന്  നടന്ന കൗൺസിൽ യോഗത്തിൽ മൂന്നാം വാർഡ് കൗൺസിലർ ടി അരവിന്ദാക്ഷൻ പ്രശ്നം ഉന്നയിച്ചെങ്കിലും മറുപടി നൽകാ ൻ ചെയർമാൻ തയ്യാറായില്ല. തുടർന്ന് അന്യായമായ കെയർടേക്കർ നിയമത്തിൽ പ്രതിഷേധിച്ച് കൗൺസിൽ യോഗം ബഹിഷ്കരിക്കുന്നതായി സഭാ നേതാവ് ടി ചന്തു പ്രഖ്യാപിക്കുകയും എൽഡിഎഫ് അംഗങ്ങൾ യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോക്ക് നടത്തുകയും ചെയ്തു.

കനത്തിൽ ജമീല എംഎൽഎയുടെയും കെ ദാസൻ എംഎൽഎയുടെയും ആസ്തി വികസന ഫണ്ടിൽ നിന്നും 54 ലക്ഷം രൂപ ചെലവഴിച്ചാണ് ഇരിങ്ങൽ റെയിൽവേ സ്റ്റേഷൻറോഡരികിൽപകൽവീട് നിർമ്മി ച്ചത്. പകൽവീടിൻ്റെസുഗമമായ പ്രവർത്തനത്തിന്റെ ഭാഗമായാണ് ഈ വാർഡിൽ തന്നെയുള്ളഒരാളെനിയമിക്കാമെന്ന് ധാരണയായത്.ഈ ധാരണയും കൂട്ടായ്മയുമാണ് യുഡിഎഫിന്റെ രാഷ്ട്രീയ താൽപര്യം കാരണം അട്ടിമറിക്കപ്പെട്ടതെന്ന് സഭാ നേതാവ് ടി ചന്തു പറഞ്ഞു.

 

മാസങ്ങൾക്കു മുൻപ്നഗരസഭയിലെഅങ്കണവാടി വർക്കർ ആൻഡ് ഹെൽപ്പർ തസ്തികക ളിലെ ഒഴിവുകളിൽ കോൺഗ്രസ് നേതാവാ യ കൗൺസിലറുടെ ഭാര്യയെയും മറ്റൊരു കൗൺസിലറുടെ മകളെയുംകോൺഗ്രസ് – ലീഗ് നേതാക്കളുടെബന്ധുക്കളേയും  നിയമനം നടത്തിയ ഭരണസമിതിയുടെ നാണംകെട്ട നടപടിക്കെതിരെ ശക്തമായ സമരങ്ങളും ജനകീയ പ്രതിഷേധങ്ങളും  നേരത്തെ ഉയർന്നു വന്നിരുന്നെങ്കിലും പാഠം പഠിക്കാൻ ഭരണസമിതി തയ്യാറായി ട്ടില്ലെന്ന് എൽഡിഎഫ് അംഗങ്ങൾ പറഞ്ഞു.

കൗൺസിൽ യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോക്ക് നടത്തിയ  അംഗങ്ങൾ നഗരസഭ ഓഫീസ് കവാടത്തിൽ ധർണനടത്തി. ടി ചന്തു , ടി അരവിന്ദാക്ഷ ൻ,മഞ്ജുഷ ചെറുപ്പനാരി, ചെറിയാവി സുരേഷ് ബാബു, റസിയ ഫൈസൽ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe