പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി കെ. കരുണാകരനെ അനുസ്മരിച്ചു

news image
Dec 23, 2024, 6:13 am GMT+0000 payyolionline.in

പയ്യോളി:  പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ ചരമവാർഷിക ദിനത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.


ചടങ്ങ് കെ പി സി സി മെമ്പർ മഠത്തിൽ നാണു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് മുജേഷ് ശാസ്ത്രി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് കെ ടി വിനോദൻ, മുൻ നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ്, ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ പി എം ഹരിദാസൻ, നഗരസഭാ കൗൺസിലർമാരായ അൻവർ കായിരിക്കണ്ടി, സി കെ ഷഹനാസ്, കാര്യാട്ട് ഗോപാലൻ, ഏഞ്ഞിലാടി അഹമ്മദ്, കെ വി കരുണാകരൻ, ശരണ്യ ഷനിൽ, വിപിൻ വേലായുധൻ, ഷനിൽ ഇരിങ്ങൽ, അസ്സയിനാർ പുതിയെടുത്ത് തുടങ്ങിയവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe