പയ്യോളി :– പയ്യോളി മണ്ഡലം 25,26,27വാർഡ് മഹാത്മാ കുടുംബ സംഗമം കെ പി സി സി മെമ്പർ മഠത്തിൽ നാണുമാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി പി എം അഷ്റഫ് അദ്യക്ഷനായിരുന്നു. ബ്ലോക്ക് പ്രസിഡന്റ് കെ ടി വിനോദൻ, മണ്ഡലം പ്രസിഡന്റ് മുജേഷ് ശാസ്ത്രി, നഗരസഭ വൈസ് ചെയർപേഴ്സൺ പദ്മശ്രീ പള്ളിവളപ്പിൽ, പി എം ഹരിദാസൻ, കെ ടി രാജീവൻ, സബീഷ് കുന്നങ്ങോത്ത് പി ചന്ദ്രഹാസൻ, ഷിനോജ് കെ ബാബു കൊല്ലാണ്ടി എന്നിവര്‍ സംസാരിച്ചു.