പയ്യോളി: സി.എച്ച്.മുഹമ്മദ് കോയാസാഹിബിൻ്റെ നാൽപ്പത്തി ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് ലോക ഹൃദയ ദിനത്തിൽ പയ്യോളി മുനിസിപ്പൽ വനിതാ ലീഗും , കൊയിലാണ്ടി സി.എച്ച് സെൻ്ററും സംയുക്തമായി സൗജന്യ വൃക്ക പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. കണ്ണംകണ്ടി മദ്രസാ ഹാളിൽ നടന്ന ക്യാമ്പ് മുനിസിപ്പൽ മുസ്ലിം ലീഗ് ആക്ടിംങ്ങ് പ്രസിഡണ്ട് എ.പി.കുഞ്ഞബ്ദുള്ള ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ വനിതാ ലീഗ് മണ്ഡലം ട്രഷറർ എ പി.റഹ്മത്ത് അദ്ധ്യക്ഷത വഹിച്ചു.
മുനിസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ബഷീർ മേലടി , ഡിവിഷൻ കൗൺസിലർ എ.പി.റസാഖ് ,സാഹിറ കോട്ടക്കൽ , സി.എച്ച് സെൻ്റർ കോ. ഓർഡിനേറ്റർ ആരിഫ് മമ്മൂക്കാസ് , ഫസീല നസീർ എന്നിവർ ആശംസ പ്രസംഗം നടത്തി.
വയനാട് ദുരന്ത മേഖല സേവന പ്രവർത്തനം നടത്തിയ താലൂക്ക് ദുരന്ത നിവാരണ സേനയിലെ (ടി. ഡി.ആർ.എഫ്) അംഗങ്ങളായ ഫസീല നസീറിനേയും ,പി.എം.ഫസലിയേയും ആദരിച്ചു.
ചടങ്ങിൽ വനിതാ ലീഗ് ജനറൽ സെക്രട്ടറി എം.വി.സമീറ സ്വാഗതവും ട്രഷറർ എസ്.കെ.പി.ഷരീഫ നന്ദിയും പറഞ്ഞു.