പയ്യോളി സഹകരണ അർബ്ബൻ ബേങ്കിന്റെ പരിഷ്കരിച്ച ലോഗോ പ്രകാശനം ചെയ്തു

news image
Sep 22, 2022, 12:44 pm GMT+0000 payyolionline.in

 

പയ്യോളി: പയ്യോളി സഹകരണ അർബൻ ബേങ്കിന്റെ പരിഷ്കരിച്ച പുതിയ ലോഗോ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.പി. ശിവാനന്ദൻ പ്രകാശനം ചെയ്തു.
സഹകരണ മേഖലയിലെ അപൂർവ്വം ചില സ്ഥാപനങ്ങളിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി കേരളത്തിലെ സഹകരണ മേഖലയെ മുഴുവൻ അടച്ചാക്ഷേപിക്കുന്നത് സഹകരണ മേഖലയെ തകർക്കാനുള്ള ചിലരുടെ ബോധപൂർവ്വമായ ശ്രമമായി മാത്രമേ കാണാൻ കഴിയൂ എന്ന് പ്രകാശന കർമ്മം നിർവഹിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.

ബാങ്കിന്റെ വാർഷിക പൊതുയോഗത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ചെയർമാൻ ടി.ചന്തു മാസ്റ്റർ അധ്യക്ഷത വഹിച്ചു. പയ്യോളി നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ് മുഖ്യാതിഥിയായി. ബാങ്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി പ്രദീപ്കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. 201113000.00 രൂപ വരവും 197863000.00 രൂപ ചിലവും 3250000.00 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് പൊതുയോഗം അംഗീകരിച്ചു. ബാങ്ക് വൈസ് ചെയർമാൻ എം. കെ.പ്രേമൻ , ബോർഡ് ഓഫ് മാനേജ്മെൻറ് ചെയർമാൻ സി ടി പി കൃഷ്ണൻ , ജനറൽ മാനേജർ എ. കെ.ശശി, അസിസ്റ്റൻറ് ജനറൽ മാനേജർ പി.കെ. ശശികുമാർ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe