പയ്യോളി: സുരക്ഷ പാലിയേറ്റീവ് പയ്യോളി നോർത്ത് കമ്മിറ്റിക്ക് സി.പി.ഐ (എം ) മഠത്തിൽ മുക്ക് ബ്രാഞ്ച് സംഭാവന നൽകിയ പാലിയേറ്റീവ് ഉപകരണങ്ങൾ ബ്രാഞ്ച് സെക്രട്ടറി സി. രവീന്ദ്രനിൽ നിന്നും സുരക്ഷ ജില്ലാ കമ്മിറ്റി അംഗം എം.പി.ഷിബു ഏറ്റുവാങ്ങി.
അയനിക്കാട് ഇ എം എസ് മന്ദിരത്തിൽ നടന്ന ചടങ്ങിൽ മേഖലാ ചെയർമാൻ കെ. സുനിൽ അധ്യക്ഷനായി. എം. പി. ബാബു. പി.കെ. ചന്ദ്രൻ സി.മനോജ് എന്നിവർ സംസാരിച്ചു. സി. രവീന്ദ്രൻ സ്വാഗതവും എൻ.മോഹനൻ നന്ദിയും പറഞ്ഞു.