പള്ളിക്കര: പള്ളിക്കര നൈവാരണി ശ്രീകൃഷ്ണക്ഷേത്രത്തിൽ പ്രതിഷ്ഠാദിനാഘോഷം ഫെബ്രുവരി 16, 17 ദിവസങ്ങളിൽ സമുചിതമായി ആഘോഷിക്കുന്നു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തെക്കിനിയേടത്ത് തരണനല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിലാണ് ആഘോഷചടങ്ങുകൾ നടക്കുന്നത്.
പ്രതിഷ്ഠാദിനാഘോഷത്തിന്റെ ഭാഗമായി 17ന് വൈകുന്നേരം 7 മണിക്ക് ശ്രീ സുജേന്ദ്രഘോഷ് പള്ളിക്കരയുടെ ആദ്ധ്യാത്മിക പ്രഭാഷണം നടക്കും. തുടർന്ന് ക്ഷേത്രം വനിതാവേദി അവതരിപ്പിക്കുന്ന കോൽക്കളി – കൈകൊട്ടിക്കളിയും ഉണ്ടായിരിക്കുന്നതാണ്.
