പള്ളിക്കരയിൽ ദിശ പാലിയേറ്റീവിന്റെ ജനകീയ പയറ്റ് ശ്രദ്ധേയമായി

news image
Feb 5, 2024, 12:58 pm GMT+0000 payyolionline.in

പള്ളിക്കര: പള്ളിക്കരയിൽ എട്ടു വർഷമായി ജീവകാരുണ്യപ്രവർത്തന രംഗത്ത്    പ്രവർത്തിക്കുന്ന ദിശാപാലിയേറ്റീവ് അതിൻറെ ദൈനംദിന പ്രവർത്തനങ്ങൾ നടത്തുന്നതിന് വേണ്ടി  ജനകീയ പയറ്റ് നടത്തി.

ജനകീയ സാമ്പത്തിക സമാഹരണം എന്നനിലക്ക് പഴമയെ ഓർമ്മിപ്പിക്കുന്ന രീതിയിലാണ്   പന്തൽ സംവിധാനവും അനുബന്ധ സംവിധാനവുമായി ദിശയുടെ ജനകീയ പയറ്റ് നടത്തിയത്. പള്ളിക്കരയിലെയും പരിസരപ്രദേശങ്ങളിലും വ്യത്യസ്ത മത രാഷ്ട്രീയ വിഭാഗങ്ങളിൽ പെട്ട ആളുകൾ വമ്പിച്ച പിന്തുണയാണ് ജനകീയ പയറ്റിന്  നൽകിയത്.

ജനകീയ പയറ്റ് മുൻ പി എസ് സി മെമ്പർ ടി ടി ഇസ്മയിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ദുൽക്കിഫിലി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എം ശ്രീനിവാസൻ, പി വി റംല,
വാർഡ് മെമ്പർ മാരായ ദിബിഷ ബാബു പ്രനിലാ സത്യൻ , സി ഹനീഫ മാസ്റ്റർ, പി പി കുഞ്ഞമ്മദ്, ജനാർദ്ദനൻ പറമ്പത്ത്, ശശിഭൂഷൻ പള്ളിക്കര, വിശ്വൻ പിലാച്ചേരി,റസാഖ് പള്ളിക്കര ,കെ ടി വത്സന്‍,രവീന്ദ്രന്‍ അയനം, ശ്രീനിവാസന്‍ പള്ളിക്കര , ബിജു കേളോത്ത്, വിവിധ രാഷ്ട്രീയ സാമൂഹിക പ്രവർത്തകരും  പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe