തിക്കോടി: തിക്കോടി പഞ്ചായത്ത് ആയുർവേദ ഡിസ്പെൻസറിയും ഹോമിയോ ഡിസ്പെൻസറിയും നാഷണൽ ആയുഷ് മിഷനും സംയുക്തമായി കേരള സർക്കാറിന്റെ നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായി വയോജനങ്ങൾക്കുള്ള മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും തിക്കോടി പള്ളിക്കര സെൻട്രൽ എൽ പി സ്കൂളിൽ നടത്തി.
തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡോക്ടർ അഷിത സ്വാഗതം പറഞ്ഞു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷക്കീല അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രനിലാ ബ്ലോക്ക് മെമ്പർ ശ്രീനിവാസൻ എന്നിവർ ആശംസകൾ അറിയിച്ചു.വാർഡ് മെമ്പർ ഡിബിഷ നന്ദി പ്രസംഗം നടത്തി.
തിക്കോടി ഹോമിയോ ഡിസ്പെൻസറിയിലെ ഡോക്ടർ ഗ്രീഷ്മ തിക്കോടി ആയുർവേദ ഡിസ്പെൻസറി ഡോക്ടർ അഷിത എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിൽ പയ്യോളി ആയുർവേദ ഡിസ്പെന്സിലെ ഡോക്ടർ ഹിൽഷ കൊയിലാണ്ടി ഹോമിയോ ഹോസ്പിറ്റൽ ഡോക്ടർ ബാബിനേഷ്, ഡോക്ടർ ഗംഗ ഡോക്ടർ അഭിനന്ദ് ഡോക്ടർ ജുഹാന ഡോക്ടർ നിത്യ എന്നിവർ രോഗികളെ പരിശോധിച്ചു.