പയ്യോളി: ഇന്നത്തെ കലുഷിതമായ സാമൂഹിക സാഹചര്യത്തി പരിപാവനമായ ദൈവിക ഭവനങ്ങളായ പള്ളികൾ ആരാധനകളോടപ്പം നാട്ടിൻ്റെ സമാധാനത്തിൻ്റെയും ഐക്യത്തിൻ്റെയും പ്രതീക്ഷ കേന്ദ്രങ്ങളും വെളിച്ചവുമായി തീരണമെന്നു പാണക്കാട് സയ്യിദ് സ്വാദിഖലി തങ്ങൾ അഭിപ്രായപ്പെട്ടു.
ഇന്തോ ആഫ്രിക്കൾ ശില്പഭംഗിയിൽ പുതുക്കിപണിത പുറക്കാട് തോട്ടത്തിൽ ജുമുഅത്ത് പള്ളിയുടെ ഉദ്ഘാടനം മഗ്രിബ് നമസ്കാരത്തിന് നേതൃത്വം നല്കി നിർവഹിച്ച ശേഷം നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരു അദ്ദേഹം. ചടങ്ങിൽ ഖാസിയുംസ്വാഗത സംഘം ചെയർമാനുമായ ഇ.കെ അബുക്കർ അധ്യക്ഷത വഹിച്ചൂ.
പ്രമുഖ പണ്ഡിതൻ വി.എം മൊയ്തിൻക്കുട്ടി മുസ്ലാർ പ്രാർത്ഥന നടത്തി. നിർമ്മാണ കമ്മിറ്റി കൺവീനർ എം.സ്വാലിഹ് മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു. ഉദ്ഘാടന സപ്ലിമെൻ്റ് പ്രകാശനം ഇ.കെ. തമീം അബൂബക്കറിന് നല്കി തങ്ങൾ നിർവ്വഹിച്ചു.

പുനർനിർമ്മിച്ച പുറക്കാട് തോട്ടത്തിൽ ഉദ്ഘാടനം ചെയ്ത ശേഷം സാദിഖലി തങ്ങൾ പ്രസംഗിക്കുന്നു
മൂന്ന് വർഷം കൊണ്ട് പ്രൗഢിയോടെ പള്ളി പണി പൂർത്തീകരിക്കുന്നതിൽ പങ്ക് വഹിച്ച അർസൽ അലി (ആർക്കിട്ടെക്), ദീപു (കോൺട്രാക്ടർ), സുനിൽ സ ബാസ്റ്റ്യൻ (സൈറ്റ് എഞ്ചിനിയർ), സ്നാം സെബാസ്റ്റ്യൻ ടെക്നിക്കൽ (കൺസൾടൻ്റ്), റസാഖ് റഹ്മാനി ( സൂപ്പർവൈസർ), എന്നിവർക്ക് പള്ളി കമ്മിറ്റിയുടെ ഉപഹാരസമർപ്പണം സ്വാദിഖലി തങ്ങൾ നിർവ്വഹിച്ചു. അഡ്വ: ഓണംമ്പള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. അഡ്വ. പ്രവീൺ കുമാർ, ടി.ടി.ഇസ്മായിൽ ജില്ലാ പഞ്ചായത്ത് വൈ. പ്രസിഡണ്ട് കെ.കെ നവാസ്, തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഒ.കെ ഫൈസൽ,എ.പി.പി തങ്ങൾ, മഹമുദ് സഹദി,സി.ഹമീദ് ഫൈസി ക്രടമേരി റഹ്മാനിയ്യ)മഹല്ല് ഫെഡറേഷൻ ജില്ലാ പ്രസിഡണ്ട് കുട്ടി ഹസ്സൻ ദാരിമി,ജംഇയ്യത്തുൽ മുഅല്ലിൻ ജില്ലാ സെക്രട്ടറി ബഷീർ ദാരിമി പന്തി പൊയിൽ,റാഷിദ് ഹൈത്തമി പുളിക്കൽ. അഹ്മ്മദ് ഫൈസി കടലൂർ,എസ്.കെ. ബാഖവി, പി. അബ്ദുള്ള ഫൈസി, അഹ്മ്മദ് ദാരിമി,ശബീർ മണ്ടോളി കെ.എം അബ്ദുള്ളക്കുട്ടി,കെ.വി കുഞ്ഞമ്മദ് ഹാജി,പുതുക്കുടി ഹമീദ് ഹാജി,ആർ.ടി ഇമ്പിച്ചി മമ്മു,ഇസ്മായിൽ തെനങ്കാലിൽ, വി.പി ഇബ്രാഹിം കുട്ടി,സി.എച്ച് ഇബ്രാഹിം കുട്ടി,കുഞ്ഞമ്മദ് പേരാമ്പ്ര, മഠത്തിൽ അബ്ദുറഹിമാൻ,സി. കുഞ്ഞമ്മദ്,ഹംസ തിക്കോടി,സഹദ് പുറക്കാട്,ടി.കുഞ്ഞമ്മദ് ഹാജി,പി.ടി. ഉസ്മാൻ മുഹമ്മദ് സാഹിൽ , ബഷീർ പയന്തല,ഇബ്രാഹിം മുറിച്ചാണ്ടി. ഹാരിസ് മുറിച്ചാണ്ടി തുടങ്ങിയവർ പ്രസംഗിച്ചു. സ്വാഗത സംഘം ജനറൽ കൺവീനർ സി.ഹഹീഫ മാസ്റ്റർ സ്വാഗതവും കൺവീനർ കെ. പി. ഫൈസൽ നന്ദിയും പറഞ്ഞു.
രാവിലെ നടന്ന പ്രവാസി സംഗമം ഇ.കെ. തമീമിൻ്റെ അധ്യക്ഷതയിൽ കുഞ്ഞമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു.
ഹാഫിസ് മുഹമ്മദ് സബ്വറത്ത് റഹ്മാനി വിഷയാവതരണം നടത്തി. സി.ബഷീർ ദാരിമി,കെ.വി ജമാൽ സിദ്റ,സി.ഫായിസ് റഫ സാലിം റഹ്മാനി ടി.യു.വി റസാഖ് റഹ്മാനി, എൻ.പി.അബ്ബാസ്,ജാഫർ യമാനി, മൂസ യമാനി പ്രസംഗിച്ചു.
സി.ഫാത്തിഹ് സ്വാഗതവും. എം. സൈഫുദ്ദിൻ നന്ദിയും പറഞ്ഞു. മഹല്ല് സാരഥി സംഗമം മഹല്ല് സാരഥി സംഗമം എ.പി.പി തങ്ങൾ ഉദ്ഘാടനം ചെയ്തു. പി.വി അബ്ദുറഹിമാൻ ഹൈതമി അധ്യക്ഷത വഹിച്ചു. ഇ.കെ. അബൂബക്കർ ഹാജി പ്രസംഗിച്ചു. മുനീർ ഹുദവി വിളയിൽ ക്ലാസെടുത്തു. സി.ഹനീഫ മാസ്റ്റർ, ലിയാഖത്തലി ദാരിമി,അൻസാർ കൊല്ലം, എം.കെ അബ്ദുറഹിമാൻ മാസ്റ്റർ, സിദ്ധീഖ് മാസ്റ്റർ, പി.വി അസീസ്, പി.സൈനുദ്ദീൻ പ്രസംഗിച്ചു കെ. പി ഫൈസൽ മാസ്റ്റർ സ്വാഗതവും അമീർ ഫൈസി നന്ദിയും പറഞ്ഞു.
