പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാതായി. അമൂല്യ രത്നങ്ങൾ പതിച്ച കിരീടമാണ് കാണാതായത് എന്നാണ് നിഗമനം.
അമൂല്യ രത്നങ്ങൾ പതിച്ച 15 ഗ്രാമിന്റെ സ്വർണക്കിരീടമാണിത്. ക്ഷേത്രത്തിനകത്ത് ചുറ്റമ്പലത്തിലുള്ള ലോക്കറിലായിരുന്നു കിരീടം സൂക്ഷിച്ചിരുന്നത്.സംഭവത്തിൽ ക്ഷേത്രത്തിൽ ദേവസ്വം വിജിലൻസ് പരിശോധന നടത്തി.