പയ്യോളി : ജമ്മുകാശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരോടുള്ള ആദര സൂചകമായി
പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബസ്സ്റ്റാന്റ് പരിസരത്ത് മെഴുകുതിരി തെളിയിച്ച് ആദരാജ്ഞലി അർപ്പിച്ചു.
മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് മുജേഷ് ശാസ്ത്രി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് കെ ടി വിനോദൻ, കെ ടി രാജിവൻ, എം ടി മോളി, പി എം അഷ്റഫ്, സി കെ ഷഹനാസ്, ഏഞ്ഞിലാടി അഹമ്മദ്, കെ ടി സിന്ധു, കാര്യാട്ട് ഗോപാലൻ, നടുക്കുടി പത്മനാഭൻ, ടി ഉണ്ണികൃഷ്ണൻ, സനൂപ് കോമത്ത്, എം കെ മോഹനൻ, പ്രമോദ് കുറുളി,ഷനിൽ ഇരിങ്ങൽ തുടങ്ങിയവർ പ്രസംഗിച്ചു.