‘പാദ മുദ്രകൾ’; മേലടി ബിആർസി ക്ക് കീഴിലെ സ്കൂളുകൾ കേന്ദ്രീകരിച്ച് കുട്ടികളുടെ ശില്പശാല സംഘടിപ്പിച്ചു

news image
Jan 19, 2023, 1:04 pm GMT+0000 payyolionline.in

പയ്യോളി:  സമഗ്ര ശിക്ഷ കേരള മേലടി ബി.ആർ. സി യുടെ നേതൃത്വത്തിൽ 8, 9 ക്ലാസുകളിലെ കുട്ടികളെ കേന്ദ്രീകരിച്ച് പ്രാദേശിക ചരിത്രരചനാ പരിശീലന പരിപാടി സംഘടിപ്പിച്ചു. മേലടി ബി.ആർ. സി ക്ക് കീഴിലെ സ്കൂളുകൾ കേന്ദ്രീകരിച്ച് വിവിധ വിഷയങ്ങൾ ആസ്പദമാക്കി കുട്ടികളുടെ ശില്പശാല നടത്തി .സ്കൂളും പരിസരപ്രദേശത്തെയും ഉൾപ്പെടുത്തി ചരിത്ര ഗവേഷണം, പ്രാദേശിക ചരിത്ര നിർമ്മാണം എന്നിവയ്ക്ക് പ്രാധാന്യം നൽകി വിവിധ മേഖലയിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട പ്രബന്ധങ്ങൾ അവതരിപ്പിച്ചവർക്കാണ് ‘പാദ മുദ്ര’ എന്ന പേരിൽ പ്രത്യേക പരിശീലനം നൽകിയത്.

മേലടി ബി.ആർ. സി ക്ക് കീഴിലെ 6 സ്കൂളുകൾ കേന്ദ്രീകരിച്ച് 28 വിദ്യാർത്ഥികൾ രണ്ട് ദിവസത്തെ പ്രത്യേക പരിശീലനം പൂർത്തിയാക്കി. 15 ബി.ആർ.സികൾ കേന്ദ്രീകരിച്ചും ഇതേ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ബി. ആർ. സി തലത്തിലും ജില്ലാ അടിസ്ഥാനത്തിലും സംസ്ഥാനതലത്തിലും നടക്കുന്ന പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതോടെ സംസ്ഥാനത്തിന്റെ തന്നെ വിപുലമായ പ്രാദേശിക ചരിത്രമാണ് തയ്യാറാവുക. ബി ആർ സി തല ഉദ്ഘാടനം ചരിത്ര ഗവേഷകയും കൊയിലാണ്ടി കോളേജ് റിട്ടയേർഡ് പ്രിൻസിപ്പലുമായ ആയ ഡോക്ടർ കെ.എം ജയശ്രീ ഉദ്ഘാടനം ചെയ്തു. മേലടി എ. ഇ. ഒ പി.വിനോദ് മുഖ്യാതിഥിയായി. മുനിസിപ്പാലിറ്റി കൗൺസിലർ എൻ. പി ആതിര അധ്യക്ഷത വഹിച്ചു. ബി.പി.സി അനുരാജ് വരിക്കാലിൽ എം.കെ രാഹുൽ കെ സുനിൽകുമാർ, അഭിജിത്ത് കേളോത്ത് അമൃത, നജിയ, പി.കെ സതീഷ് ബാബു എന്നിവ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe