പയ്യോളി: പുതുതായി ആരംഭിച്ച ഷോർണൂർ – കണ്ണൂർ സ്പെഷൽ ട്രെയിൻ നാളെ മുതൽ പയ്യോളിയിൽ നിർത്തും. വ്യാഴാഴ്ച വൈകിട്ട് 6 12ന് കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് പയ്യോളിയിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. ആഗസ്ത് രണ്ടിന് രാവിലെ 8:57 നാണ് വണ്ടി പയ്യോളിയില്‍ നിര്‍ത്തുക.
അതേ സമയം ആഗസ്റ്റ് 1 വ്യാഴം രാവിലെ ഷൊർണൂരിലേക്കുള്ള യാത്രക്കിടെ പയ്യോളിയിൽ സ്റ്റോപ്പ് ഉണ്ടായിരിക്കുന്നതല്ല എന്ന് വ്യക്തമായിട്ടുണ്ട്.
ജൂലൈ രണ്ടു മുതൽ ആരംഭിച്ച സർവീസിന്റെ ഭാഗമായാണ് നാളെ രാവിലെ വരെയുള്ള ട്രിപ്പ് എന്നതിനാണ് ഇത്. ചൊവ്വ ബുധൻ വ്യാഴം വെള്ളി ദിവസങ്ങളിൽ കണ്ണൂർ ഭാഗത്തേക്കും ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ഷൊർണൂർ ഭാഗത്തേക്കുമാണ് ഈ ട്രെയിൻ സർവീസ് നടത്തുന്നത്.
ഈ ട്രെയിൻ സർവീസ് റെയിൽവേ പ്രഖ്യാപിച്ചത് മുതൽ പിടി ഉഷ എംപി നടത്തിയ ഇടപെടലിലാണ് സ്റ്റോപ്പ് ലഭിച്ചത്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചും നേരിട്ടും പിടി ഉഷ ബന്ധപ്പെട്ടിരുന്നു.
ആദ്യം ഒരു മാസത്തേക്ക് മാത്രമായി അനുവദിച്ച ഈ ട്രെയിൻ ഇപ്പോൾ ഒക്ടോബർ അവസാനം വരെയായി ദീർഘിപ്പിച്ച ഉത്തരവിലാണ് പയ്യോളിക്ക് സ്റ്റോപ്പ് അനുവദിച്ചതായി പ്രഖ്യാപിച്ചത്. ഇതു സംബന്ധമായി കേന്ദ്ര റെയിൽവേ മന്ത്രിയുടെ കത്ത് പി ടി ഉഷ എംപിക്ക് ലഭിക്കുകയും ചെയ്തു.
വയനാട് ദുരന്തത്തിന് പശ്ചാത്തലത്തിൽ ലളിതമായ സ്വീകരണ പരിപാടികൾ മാത്രമാണ് സംഘടിപ്പിക്കുക എന്ന് ട്രെയിൻ പാസഞ്ചേഴ്സ് അസോസിയേഷൻ പയ്യോളിയുടെ പ്രസിഡണ്ട് കെ പി ഗിരീഷ് കുമാർ അറിയിച്ചു.