പുനർജനി പദ്ധതിയിലെ വിജിലൻസ് അന്വേഷണം അവസാനിപ്പിച്ച നടപടി ചോദ്യം ചെയ്ത് കെ.എം.ഷാജഹാൻ ഹൈക്കോടതിയിൽ. എംഎൽഎ ആയിരിക്കെ വി. ഡി സതീശൻ നടത്തിയ സാമ്പത്തിക ഇടപാടുകൾ ദുരൂഹമെന്ന് ഹർജിയിൽ ആരോപിക്കുന്നു. വിജിലൻസ് അന്വേഷണത്തിൽ ഗുരുതര ക്രമക്കേട് കണ്ടെത്തിയിരുന്നു. കേസ് സിബിഐക്ക് വിടണം എന്നായിരുന്നു അന്നത്തെ വിജിലൻസ് ഡയറക്ടറുടെ ശിപാർശ. ശിപാർശയ്ക്ക് പിന്നാലെ യോഗേഷ് ഗുപ്തയെ വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റി. നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കേസ് വിജിലൻസ് അവസാനിപ്പിച്ചു. വ്യക്തമായ തെളിവുണ്ടായിട്ടും ക്ലീൻ ചിറ്റ് നൽകിയത് നിയമവിരുദ്ധമാണ്. വിജിലൻസ് നടപടി റദ്ദാക്കണമെന്നും കേസ് സിബിഐക്ക് വിടണമെന്നുമാണ് ഹർജിയിലെ ആവശ്യം. ഹർജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും.
‘പുനർജനിയിൽ വീണ്ടും അന്വേഷണം വേണം’; ഹൈക്കോടതിയിൽ ഹർജി
Nov 13, 2026, 1:23 pm GMT+0000
payyolionline.in
