പയ്യോളി : രണ്ടര നൂറ്റാണ്ടിൻ്റെ പാരമ്പര്യമുള്ള പുനർ നിർമിച്ച പുറക്കാട് തോട്ടത്തിൽ ജുമുഅത്ത് പള്ളിയുടെ ഉദ്ഘാടനം ജനുവരി 26 ന് മഗ്രിബ് നമസ്ക്കാരത്തിന് നേതൃത്വം നൽകി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും. ഖാസി ഇ.കെ അബൂബക്കർ ഹാജിയുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ഷാഫി പറമ്പിൽ എം.പി
അഡ്വ. ഓണമ്പള്ളി മുഹമ്മദ് ഫൈസിതുടങ്ങിയവർ പ്രസംഗിക്കും. മത സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും.
പുറക്കാട് ജാമിഅ ഫുർഖാനിയ്യ:യുടെ പതിനഞ്ചാം വാർഷിക, മൂന്നാം സനദ് ദാന സമ്മേളനം ജനുവരി 28 ന് സമസ്ത അധ്യക്ഷൻ സയ്യിദ് ജിഫ്രി മുത്തു കോയ തങ്ങൾ നിർവ്വഹിക്കും
പരിപാടിയുടെ മുന്നോടിയായി 23 മുതൽ 6 ദിവസങ്ങളിലായി വിവിധ പരിപാടികൾ നടക്കുന്നതാണ്.
23 ന് വെള്ളിയാഴ്ച സൗഹൃദ സംഗമത്തിൽ പ്രദേശത്തെ വിവിധ മത സാംസ്കാരിക രംഗത്തെ പ്രമുഖർ ഒത്തുചേരും.
24 ന് ശനിയാഴ്ച പകൽ സ്ത്രീകളുടെ മസ്ജിദ് സന്ദർശനം, വൈകിട്ട് സിംസാറുൽ ഹഖ് ഹുദവിയുടെ പ്രഭാഷണം 25 ന് ഉസ്താദ് നൗഷാദ് ബാഖവിയുടെ പ്രഭാഷണം.26 ന് റിപ്പബ്ളിക്ക് ദിന പരിപാടികൾ, പ്രവാസി സംഗമം ,മഹല്ല് സാരഥി സംഗമം, പള്ളി ഉദ്ഘാടനം27 ന് ചൊവ്വ അഖില കേരള ഖുർആൻ പരായണ മത്സരം 28 ന് ഫുർഖാനിയ്യ ഫാമിലി മീറ്റ്,സമാപന സനദ് ദാന സമ്മേളനം തുടങ്ങിയ വിവിധ പരിപാടികൾ നടക്കുന്നതാണ്.
വിവിധ പരിപാടികളിലായി പാണക്കാട് നാസർ ഹയ്യ് ശിഹാബ് തങ്ങൾ, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, മുഹമ്മദ് ജമലുല്ലൈലി തങ്ങൾ, മൗലാനാ മൂസ്സക്കുട്ടി ഹസ്രത്ത്
മുനീർ ഹുദവി വിളയിൽ, പണ്ഡിതന്മാർ, പ്രമുഖ നേതാക്കൾ
ജനപ്രതിനിധികൾ സംബന്ധിക്കുന്നതാണ്. പത്ര സമ്മേളനത്തിൽ സ്വാഗതസംഘം ജനറൽ കൺവീനർ സി ഹനീഫ മാസ്റ്റർ ,പ്രോഗ്രാം കമ്മിറ്റി കൺവീനർ സ്വാലിഹ് എം, ഫുർഖാനിയ്യ പ്രിൻസിപ്പാൾ റാഷിദ് ഹൈതമി വർക്കിംഗ് കൺവീനർ ഫൈസൽ കെ പി എന്നിവർ പങ്കെടുത്തു
