തിക്കോടി: പുറക്കാട് കിടഞ്ഞിക്കുന്ന് റോഡിൽ കല്ലു കയറ്റിവന്ന ലോറി മറിഞ്ഞു അപകടം. ലോറിയിൽ ഉണ്ടായിരുന്ന തൊഴിലാളികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്ന് രാവിലെയാണ് കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട് ലോറി മറിഞ്ഞത്. സമീപത്ത് രണ്ട് വീടുകളുടെ മതിലുകൾ തകർന്നു. ഇതുവഴിയുള്ള വാഹനഗതാഗതം ഏറെനേരം തടസ്സപ്പെട്ടു.