പുറക്കാട് ശാന്തി സദനം സ്കൂളിൽ രക്ഷിതാക്കൾക്ക് ഏകദിന ശിൽപ്പശാല നടത്തി

news image
Jan 19, 2023, 4:16 pm GMT+0000 payyolionline.in

പയ്യോളി : തിരുവനന്തപുരം സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻറലി ചലഞ്ച്ഡ് എന്ന സ്ഥാപനവും ശാന്തി സദനം സ്കൂൾ ഫോർ ഡിഫറൻ്റ് ലി ഏബിൾഡും സംയുക്തമായി ഭിന്നശേഷി വിദ്യാർഥികളുടെ രക്ഷിതാക്കൾക്കായി ഏകദിന ശില്പശാല നടത്തി. പി.ടി.എ പ്രസിഡൻ്റ്  വി.എ. ബാലകൃഷണൻ അധ്യക്ഷനായ ശില്പശാല  പ്രിൻസിപ്പാൾ   മായ.എസ് സ്വാഗതം പറഞ്ഞു.

മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്  സുരേഷ് ചങ്ങാടത്ത് ഉത്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ  സൗജത്ത്, ഹമീദ് ഹാജി, മുരളീധരൻ എന്നിവർ ആശംസ അർപ്പിച്ചു.  മുജീബ് റഹ്മാൻ സാമൂഹ്യ സുരക്ഷാ മിഷൻ, ഷാഫി കളത്തിങ്കൽ ക്ലീനിക്കൽ സൈക്കോളജിസ്റ്റ്,  മായ പ്രിൻസിപ്പാൾ ശാന്തി സദനം,  സുധീഷ് കുമാർ.വി.എ വ്യവസായ വികസന ഓഫീസർ മേലടി ബ്ലോക്ക് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ നൽകി.  മനീഷ  നന്ദി രേഖപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe