മേപ്പയ്യൂർ: മേപ്പയ്യൂർ ചെറുവണ്ണൂർ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന പുറക്കാമലയിൽ ഖനനം നടത്താനുള്ള ക്വാറി മാഫിയകളുടെ നീക്കം അവസാനിപ്പിക്കണമെന്ന് കീഴ്പ്പയ്യൂർ മണപ്പുറം മുക്കിൽ ചേർന്ന മുസ്ലിം ലീഗ് പ്രവർത്തക കൺവെൻഷൻ അധികൃതരോടാവശ്യപ്പെട്ടു.
ജൈവ വൈവിധ്യ കലവറയായ പുറക്കാമലയുടെ ചുറ്റിലും ഒട്ടേറ കുടുംബങ്ങൾ താമസിക്കുന്നതിനാൽ ഇവിടെ ഖനനം നടത്തിയാൽ ഇവരുടെ വീടുകൾക്കും മറ്റും നാശനഷ്ടങ്ങൾ സംഭവിക്കുമെന്നും കൺവെൻഷൻ ചൂണ്ടിക്കാട്ടി.മേപ്പയ്യൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് കമ്മന അബ്ദുറഹിമാൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
കീപ്പോട്ട് പി.മൊയ്തി അധ്യക്ഷനായി.കെ.എം എ അസീസ്, ടി.എം.അബ്ദുല്ല, അബ്ദുറഹിമാൻ ഇല്ലത്ത്, കീപ്പോട്ട് അമ്മത്, മുജീബ് കോമത്ത്, കീപ്പോട്ട് മൊയ്തീൻ ഹാജി, വി.എം അസ്സെനാർ, കീപ്പോട്ട് ഇസ്മായിൽ, ടി.എം.സി മൊയ്തി, പട്ടാണ്ടി ഇബ്രാഹിം, ഈന്ത്യാട്ട് അമ്മത്, പി.സി അമ്മത്, വി.കെ അമ്മത്, കെ.അസ്സെനാർ, എം.വി അബ്ദുല്ല, അർഷാദ് ഈന്തിയാട്ട് എന്നിവർ സംസാരിച്ചു.