പൂക്കാട്  മുണ്ടാടത്ത് കുനിയേടത്ത് പരദേവതാക്ഷേത്ര മഹോത്സവത്തിന്  കൊടിയേറി

news image
Feb 8, 2024, 12:59 pm GMT+0000 payyolionline.in

പൂക്കാട്: പൂക്കാട്  മുണ്ടാടത്ത് കുനിയേടത്ത് പരദേവതാക്ഷേത്ര മഹോത്സവത്തിന്  കൊടിയേറി.  ഇന്ന് കാലത്ത് ക്ഷത്രം തന്ത്രിയുടെ മുഖ്യ കാര്‍മ്മികത്വത്തിലാണ്  കൊടിയേറ്റ് കര്‍മ്മം നടന്നത്.  ക്ഷേത്ര പരിസരത്ത് 300 വർഷം പഴക്കമേറിയ മര മുത്തശ്ശിയെ ആദരിക്കൽ ചടങ്ങ് നടന്നു.

ചടങ്ങിൽ പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ജയചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. ശേഖരൻ നായർ ആലുക്കണ്ടി സ്വാഗതം പറഞ്ഞു. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. മലയാള കവിതയിലെ വൃക്ഷ സാന്നിധ്യത്തെപ്പറ്റി അധികരിച്ച് യു കെ രാഘവൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. തറവാട്ട് അംഗങ്ങളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു/

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe