പയ്യോളി : ആറു മാസക്കാലമായി ക്ഷേമപെൻഷൻ വിതരണം നടത്താതെ ഒരുനേരത്തെ മരുന്നു പോലും വാങ്ങാൻ കഴിയാതെ, വയോജനങ്ങളെ ദുരിതത്തിലാക്കിയ ഇടത് സർക്കാരിനെതിരെ ‘പെൻഷൻ തരൂ അല്ലെങ്കിൽ ദയാ വധം അനുവദിക്കൂ’ എന്ന മുദ്രാവാക്യം ഉയർത്തി പയ്യോളി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സായാഹ്നധർണ്ണ നടത്തി.
ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് അഡ്വ പ്രവീൺ കുമാർ ഉത്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ ടി വിനോദ് അദ്യക്ഷനായിരുന്നു. യൂത്ത് കോൺഗ്രസ്സ് അഖിലേന്ത്യ സെക്രട്ടറി വിദ്യാ ബാലകൃഷ്ണൻ, മഠത്തിൽ നാണുമാസ്റ്റർ, വി പി ഭാസ്കരൻ, സന്തോഷ് തിക്കോടി, പിഎം അഷ്റഫ്, പുത്തുക്കാട്ട് രാമകൃഷ്ണൻ, കെ പി രമേശൻ,ഇ കെ ശീതൾരാജ്, പ്രേമ ബാലകൃഷ്ണൻ പി എം മോളി , രാമകൃഷ്ണൻ മൂടാടി, ജയചന്ദ്രൻ ചെറുകുറ്റി, ആർ ടി ജാഫർ, പ്രവീൺനടുക്കൂടി സംസാരിച്ചു.