കൊയിലാണ്ടി: പെൻഷൻ പരിഷ്കരണ കുടിശ്ശികയും ക്ഷാമ ശ്വാസം കുടിശ്ശികയും ഉടൻ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെ.എസ്.എസ്.പി. യു കേരള സ്റ്റേറ്റ് സർവീസ് പെൻഷൻ യൂണിയൻ പന്തലായനി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെങ്ങോട്ടുകാവിൽ സത്യാഗ്രഹം നടത്തി. കേരളത്തിലെ പെൻഷൻ സമൂഹത്തിന്റെ അടിയന്തരാവശ്യങ്ങൾ ആയ പെൻഷൻ പരിഷ്കരണ കുടിശ്ശിക ഒറ്റത്തവണയായി ഉടൻ അനുവദിക്കുക, ക്ഷാമ ശ്വാസം ഗഡുക്കളായി ഉടൻ അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, മെഡിസെപ്പ് അപാകതകൾ പരിഹരിക്കുക, മെഡിക്കൽ അലവൻസ് വർദ്ധിപ്പിക്കുക, ഗ്രീഷൻ പെൻഷൻകാർക്ക് മറ്റു പെൻഷൻകാർക്ക് ഉള്ള എല്ലാ എല്ലാ ആനുകൂല്യങ്ങളും അനുവദിക്കുക എന്നിവ നേടിയെടുക്കുന്നതിനു വേണ്ടികെ.എസ്.എസ്.പി. യു സംസ്ഥാന നേതാക്കൾ സെക്രട്ടറിയേറ്റിനു മുന്നിൽ സത്യാഗ്രഹം നടത്തുന്നതിന് അനുഭാവം പ്രകടിച്ചുകൊണ്ട് പന്ത് ബ്ലോക്ക് കമ്മിറ്റി നടത്തിയ സത്യാഗ്രഹം സമരം ബ്ലോക്ക് പ്രസിഡണ്ട് എന്‍.എന്‍.കെ മാരാർ ഉദ്ഘാടനം ചെയ്തു.
വി പി ഭാസ്കരൻ മാസ്റ്റർ, പി കെ ബാലകൃഷ്ണൻ കിടാവ്, പി എം ശാന്തമ്മ ടീച്ചർ, കെ കെ കൃഷ്ണൻ മാസ്റ്റർ, പി ബാലഗോപാലൻ, ചേനോത്ത് ഭാസ്കരൻ, രാഘവൻ മാസ്റ്റർ, ഹരിദാസ് പി, വേണു മാസ്റ്റർ, യുകെ രാഘവൻ മാസ്റ്റർ, ശ്രീധരൻ എന്നിവർ സംസാരിച്ചു അരിക്കുളം ചേമഞ്ചേരി ചെങ്ങോട്ടുകാവ് മൂടാടി അഭിവാദ്യ പ്രകടനം നടന്നു.