പേരാമ്പ്രയില്‍ മുസ്ലിം ലീഗിന്‍റെ ബാല കേരളം ധനസമാഹരണത്തിന് തുടക്കമായി

news image
Aug 14, 2024, 9:53 am GMT+0000 payyolionline.in

പേരാമ്പ്ര: ചുരം കേറണം കരം നീട്ടണം, കരയുന്ന വയനാടിന്റെ കണ്ണീരൊപ്പണം എന്ന പ്രമേയത്തിൽ മുസ്ലിം ലീഗ് വയനാട് പുനരധിവാസ ഫണ്ട് ശേഖരണമായ “ഫോർ വയനാട്’ ലേക്കായി എം.എസ്.എഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി ബാല കേരളം വിദ്യാർഥികളിൽ നിന്നും ശേഖരിക്കുന്ന ധനസമാഹരണത്തിന് തുടക്കമായി.

ചങ്ങരോത്ത് എം.യു.പി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥി സഹ്‌റ ബത്തൂൽ തന്റെ കുഞ്ഞു സമ്പാദ്യം നിയോജക മണ്ഡലം കമ്മിറ്റിയെ ഏൽപ്പിച്ചു. പ്രസിഡന്റ്‌ ദിൽഷാദ് കുന്നിക്കൽ ഏറ്റുവാങ്ങി. നിയോജക മണ്ഡലം ജന. സെക്രട്ടറി എം.കെ ഫസലുറഹ്മാൻ അധ്യക്ഷനായി. യൂത്ത് ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ശിഹാബ് കന്നാട്ടി, കെ. റഷീദ്, അൻസിൽ കീഴരിയൂർ, സജീർ മാണിക്കോത്ത് എന്നിവര്‍ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe