പേരാമ്പ്ര ഹസ്ത പുരസ്‌കാരം ടി സിദ്ദിഖ് എംഎൽഎ യ്ക്ക്

news image
Mar 17, 2025, 5:16 pm GMT+0000 payyolionline.in

പേരാമ്പ്ര :  പ്രമുഖ സാമൂഹ്യ പ്രവർത്തകനായ ആർ പി രവീന്ദ്രന്റെ സ്മരണക്കായി ഹസ്ത ചാരിറ്റബിൾ ട്രസ്റ്റ് പേരാമ്പ്ര ഏർപ്പെടുത്തിയ പ്രഥമ ഹസ്ത പുരസ്‌കാരം മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പുരസ്‌കാര ജേതാവ് അഡ്വ ടി സിദ്ദിഖ് എംഎൽഎ യ്ക്ക് കൈമാറി .മുണ്ടക്കൈ ചൂരൽമല പ്രകൃതി ദുരന്തത്തിൽ ഒരു പൊതുപ്രവർത്തകൻ എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും ചെയ്ത പ്രവർത്തനങ്ങൾ പരിഗണിച്ചാണ് ടി സിദ്ദിഖിന് പുരസ്‌കാരം നൽകിയത് .
ടി സിദ്ദിഖ് പുതു തലമുറക്ക് പ്രചോദനമായ രാഷ്ട്രീയ നേതാവാണ്  വയനാട് പ്രകൃതി ദുരന്തത്തിൽ അദ്ദേഹം ചെയ്ത പ്രവർത്തനങ്ങൾ നിസ്തുലമാണ് , വയനാടിന്റെ നിലനില്പിനായി ശാശ്വതമായ ഒരു മാസ്റ്റർ പ്ലാൻ തന്നെ ഉണ്ടാകണം – മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു .

ഹസ്ത ചെയർമാൻ മുനീർ എരവത്ത് അധ്യക്ഷത വഹിച്ചു. പ്രശസ്ത എഴുത്തുകാരൻ യു കെ കുമാരൻ , പ്രസാധകൻ പ്രതാപൻ തായാട്ട് , മുൻ പിഎസ്സി അംഗം ആർ എസ് പണിക്കർ ,കെ ബാലനാരായണൻ, കെഎം ഉമ്മർ , ഇ അശോകൻ , രാജേഷ് കീഴരിയൂർ, കെ കെ വിനോദൻ , കാവിൽ പി മാധവൻ ,കെ മധുകൃഷ്ണൻ , കെ പ്രദീപൻ , ബാബു ചാത്തോത്ത് , ഇ എം പദ്മിനി , കെ ഇമ്പിച്ചി ആലി , മനോജ് എടാണി , കെ സി ഗോപാലൻ മാസ്റ്റർ , കെ പി വേണുഗോപാൽ , എൻ പി വിജയൻ , എസ് സുനന്ദ് ,നളിനി നല്ലൂർ , ഇ സുജാത , പി എസ് സുനിൽകുമാർ , ആലിസ് ടീച്ചർ , വിവി ദിനേശൻ , പിസി കുഞ്ഞമ്മദ് , പിഎം പ്രകാശൻ , ഷിജു കെ ദാസ് , പി ഷിജിന എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി ഒ എം രാജൻ മാസ്റ്റർ സ്വാഗതവും കെ വി ശശികുമാർ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe