പൊയിൽക്കാവ് ദുർഗ്ഗാദേവീ ക്ഷേത്രത്തിൽ ആന വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

news image
Oct 6, 2024, 4:36 pm GMT+0000 payyolionline.in

കൊയിലാണ്ടി: നവരാത്രി മഹോത്സവത്തിനെത്തിയ ആന ക്ഷേത്ര മുറ്റത്തേക്ക് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി.   പൊയിൽക്കാവ് ദുർഗ്ഗാദേവീ ക്ഷേത്രത്തിലെ നവരാത്രി എഴുന്നള്ളിപ്പിനായി കൊണ്ടുവരുകയായിരുന്ന ചിറക്കൽ പരമേശ്വരൻ ആനയാണ് വിരണ്ടത്.  വൈകീട്ട് 5.30 ഓടെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പിനായി കൊണ്ടുവരവെ ആന അതിവേഗം ക്ഷേത്ര മുറ്റത്തേക്ക് ഓടുകയായിരുന്നു. ഈ സമയം ക്ഷേത്രത്തിൽ കേളിക്കൈ നടക്കുകയായിരുന്നു.

ചിറക്കൽ പരമേശ്വരനെ കഴിഞ്ഞ ദിവസം എഴുന്നള്ളിച്ചപ്പോൾ.

ആന ഓടിവരുന്നതുകണ്ട മേളക്കാർ ചിതറി ഓടി സുരക്ഷിത സ്ഥാനത്തേക്ക് മാറി. ഉടനെ  ആനയെ ക്ഷേത്രത്തിലെ തൂണിൽ തളക്കുകയായിരുന്നു. മഴ ആയതിനാൽ കുറച്ച് ആളുകളാണ് ക്ഷേത്രമുറ്റത്ത് ഉണ്ടായിരുന്നത്. . അതിനാൽ വലിയ അപകടം വഴിമാറുകയായിരുന്നു. അതേ സമയത്ത് ബൈക്കിൽ സഞ്ചരിച്ച ദമ്പതികൾക്ക് ബൈക്ക് മറിഞ്ഞ് ചെറിയ പരിക്കേറ്റു. വിരണ്ട ആനയെ മാറ്റി പുതിയ ആനയെ എഴുനള്ളിപ്പിന് കൊണ്ടുവരുമെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe