പൊള്ളയായ പ്രഖ്യാപനങ്ങൾ : തിരുവള്ളൂരിൽ എൽഡിഎഫ് മെമ്പർമാരുടെ പ്രതിഷേധം

news image
Sep 18, 2025, 7:19 am GMT+0000 payyolionline.in

തിരുവള്ളൂർ: തിരുവള്ളൂർ പഞ്ചായത്ത് നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടത്തിയ 150 റോഡുകളുടെ പ്രഖ്യാപനം നടപടിക്രമങ്ങൾ പാലിക്കാതെയും പൊള്ളയായതുമാണെന്ന് തിരുവള്ളൂർ പഞ്ചായത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണി മെമ്പർമാർ അറിയിച്ചു.

സാധാരണഗതിയിൽ ഇത്തരം ഉദ്ഘാടന പരിപാടി നടക്കുന്നതിനു മുൻപെ തന്നെ ചില നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. ഫണ്ട് അനുവദിച്ച റോഡുകളുടെ എസ്റ്റിമേറ്റ് തയ്യാറാക്കി യതിനു ശേഷം എ എക്സ് ഇ  തല ഉദ്യോഗസ്ഥ പരിശോധനക്ക് അയച്ച് ടി എസ് അനവധി വാങ്ങി തുടർന്ന് ടെൻഡർ നടപടികളിലേക്ക് കടക്കണം. എന്നാൽ എസ്റ്റിമേറ്റ് പോലും പൂർണ്ണമായും തയ്യാറാക്കാതെയുള്ള പ്രഖ്യാപനവും ഉദ്ഘാടനവും തിരുവള്ളൂർ പഞ്ചായത്ത് നേതൃത്വത്തിൽ നടത്തിയത് വെറും പൊള്ളയാണ്.

പഞ്ചായത്തിലെ വിവിധ വാർഡുകളിൽ ഗ്രാമീണ റോഡുകളിൽ ഏറെയും തകർന്ന തരിപ്പണമായി കിടന്നിട്ട് മാസങ്ങൾ കഴിഞ്ഞു. എന്നാൽ ഇത്തരം റോഡുകളിൽ പലതും പുതിയ വാർഷിക പദ്ധതിയിലും ഉൾപ്പെട്ടിട്ടില്ല എന്നുള്ളത് ഗൗരവതരമായ പ്രശ്നമാണ്. ഈ സാഹചര്യത്തിൽ തിരുവള്ളൂർ പഞ്ചായത്ത് നേതൃത്വത്തിൽ നടന്ന പ്രഹസന ഉദ്ഘാടന ചടങ്ങിൽ നിന്നും വിട്ടു നിന്ന എൽഡിഎഫ് മെമ്പർമാർ ടൗണിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. ഗോപിനാരായണൻ ഉദ്ഘാടനം ചെയ്തു. പി പി രാജൻ അധ്യക്ഷനായി. ഹംസ വായേരി സ്വാഗതം പറഞ്ഞു. ടി വി സഫീറ, പ്രസിന അരുകുറങ്ങോട്ട്, രമ്യ പുല ക്കുന്നുമ്മൽ, ഗീത പനയുള്ളതിൽ, കെ വി ഗോപാലൻ, സി വി രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe