പ്രവാസി ക്ഷേമനിധി പദ്ധതിക്ക് കേന്ദ്ര വിഹിതം അനുവദിക്കുക; ജില്ലാ വാഹന പ്രചാരണ ജാഥക്ക് പയ്യോളിയിൽ സ്വീകരണം

news image
Oct 3, 2025, 12:43 pm GMT+0000 payyolionline.in

പയ്യോളി: പ്രവാസി ക്ഷേമനിധി പദ്ധതിക്ക് കേന്ദ്ര വിഹിതം അനുവദിക്കുക, കേന്ദ്രസർക്കാർ പ്രവാസികളോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക, ഇന്ത്യയിൽ സമഗ്ര കുടിയേറ്റ നിയമം കൊണ്ടുവരിക തുടങ്ങി എട്ടോളം മുദ്രാവാക്യങ്ങളുയർത്തി കേരള പ്രവാസി സംഘം നേതൃത്യത്തിൽ കോഴിക്കോട് ആദായ നികുതി ഓഫിസിനു മുന്നിൽ നടക്കുന്ന രാപ്പകൽ സമരത്തിൻ്റെ പ്രചാരണാർത്ഥം നടത്തിയ ജില്ലാ വാഹന പ്രചാരണ ജാഥക്ക് പയ്യോളിയിൽ സ്വീകരണംനൽകി.

കേരള പ്രവാസി സംഘം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വാഹന പ്രചാരണ ജാഥക്ക് പയ്യോളിയിൽ നൽകിയ സ്വീകരണ യോഗത്തിൽ ജാഥാ ലീഡർ സി വി ഇക്ബാൽ സംസാരിക്കുന്നു

എ ആർ സി  രാമചന്ദ്രൻ അധ്യക്ഷനായി. ജാഥാ ലീഡർ സി വി ഇക്ബാൽ, ഡെപ്യൂട്ടി ലീഡർ സഞ്ജീവ് കുമാർ , സലിം മണാട്ട്, പി കെ ചന്ദ്രൻ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി വി വി സുരേഷ് സ്വാഗതം പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe