ഇരിങ്ങൽ: പ്രശസ്ത ഗായകനും സംഗീത അധ്യാപകനുമായ എം.ടി. ശിവദാസ് (രാഗസുധ – 65) നിര്യാതനായി. മണിയൂർ ഹൈസ്കൂളിലെ റിട്ടയേർഡ് അധ്യാപകനാണ്. നിരവധി സംഗീത ആൽബങ്ങൾക്ക് സംഗീതം നൽകുകയും ആലപിക്കുകയും ചെയ്തിട്ടുള്ള അദ്ദേഹം റേഡിയോ ബി-ഹൈ (B-High) ആർട്ടിസ്റ്റ് കൂടിയായിരുന്നു. ഒരു കാലഘട്ടത്തിൽ ഗാനമേളകളിലും നിരവധി ഭക്തിഗാനങ്ങളിലൂടെയും ശ്രദ്ധേയനായ പ്രമുഖ ഗായകനായിരുന്നു. പരേതനായ പാറച്ചാൽ മാധവന്റെയും ലീലയുടെയും മകനാണ്. ഭാര്യ: പ്രമീള. മക്കൾ: ശ്രീദാസ് (ഫ്രാൻസ്), സംഗീത. മരുമക്കൾ: മെറിലു ശ്രീദാസ്, ശ്രീജിത്ത് (മുടപ്പിലാവിൽ). സഹോദരങ്ങൾ: ടി. ചന്ദ്രൻ മാസ്റ്റർ (റിട്ട. അധ്യാപകൻ, പയ്യോളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ), എം.ടി. രമേശ് (ലാൻഡ് അക്വിസിഷൻ ഓഫീസ്, വടകര), പുഷ്പലത, ഗീത. സംസ്കാരം നാളെ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
പ്രശസ്ത ഗായകനും സംഗീത അധ്യാപകനുമായ ഇരിങ്ങൽ എം.ടി. ശിവദാസ് നിര്യാതനായി
Aug 14, 2026, 10:18 am GMT+0000
payyolionline.in
ജനസൗഹൃദ സേവനങ്ങളുമായി ‘മൈ പോലീസ് സ്റ്റേഷൻ’ പദ്ധതി ആരംഭിച്ചു; സംസ് ..
ഓണത്തിന് നാട്ടിലേക്ക് മടങ്ങാൻ വൻ ആശ്വാസം: കർണാടകയിൽ നിന്ന് കേരളത്തിലേക്ക് 150 ..
