സ്വാതന്ത്ര്യ ദിനാഘോഷം: മേപ്പയൂരിൽ ബി.ജെ.പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘ഹർ ഘർ തിരംഗ’ യാത്ര

news image
Aug 14, 2026, 6:01 am GMT+0000 payyolionline.in

മേപ്പയൂർ: സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ബി.ജെ.പി രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ‘ഹർ ഘർ തിരംഗ’ പരിപാടിയുടെ ഭാഗമായി മേപ്പയൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരംഗ യാത്ര നടത്തി. സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിനും യുവാക്കളിൽ ദേശീയബോധം ഊട്ടിയുറപ്പിക്കുന്നതിനുമാണ് പരിപാടി സംഘടിപ്പിച്ചത്.

ബി.ജെ.പി മണ്ഡലം പ്രസിഡന്റ് എം.കെ. രൂപേഷിന് ദേശീയപതാക കൈമാറി ബി.ജെ.പി ജില്ലാ സെക്രട്ടറി കെ.കെ. രജീഷ് റാലിയുടെ ഉദ്ഘാടനം നിർവഹിച്ചു. മധു പുഴയരികത്ത്, കെ. പ്രദീപൻ, നിഖിൽ മോഹൻ, കെ.ടി. ഹരീഷ്, ജ്യോതിഷ സുനിൽ, നാഗത്ത് നാരായണൻ, അശോകൻ കണിയാറയ്ക്കൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

പുളിക്കൽ ബാബു, ശിവദാസൻ ശിവപുരി, രതീഷ് അമൃതപുരി, അനീഷ് വാളൂർ, ബിജു വടക്കയിൽ, ഇ. ഭാസ്‌കരൻ, സജീവൻ കൊയിലോത്ത്, വി.സി. ബാലകൃഷ്ണൻ എന്നിവർ തിരംഗ യാത്രയ്ക്ക് നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe