പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചു; കുറ്റ്യാടി മരുത്തോങ്കര സ്വദേശിയായ അധ്യാപകൻ വയനാട്ടിൽ പിടിയിൽ 

news image
Apr 30, 2026, 1:19 pm GMT+0000 payyolionline.in

വയനാട്: പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും വിവരം പുറത്തുപറഞ്ഞാൽ ചിത്രങ്ങൾ എഡിറ്റ് ചെയ്ത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ താത്കാലിക അധ്യാപകൻ അറസ്റ്റിൽ. കോഴിക്കോട് കുറ്റ്യാടി മരുത്തോങ്കര മുപ്പറ്റ കുഴിയിൽ വീട്ടിൽ എം. ഫൈസലിനെ (34) ആണ് തൊണ്ടർനാട് പോലീസ് അറസ്റ്റ് ചെയ്തത്.

 

സംഭവം ഇങ്ങനെ:

2026 ഏപ്രിൽ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം, ഈ വിവരം പുറത്താരോടും പറഞ്ഞാൽ മോർഫിങ് നടത്തിയ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇത്തരത്തിൽ ഭീഷണിപ്പെടുത്തി കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു.

 

പരാതിയെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe