പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്​ത കേസിൽ ടെലിവിഷൻ താരം അറസ്റ്റിൽ

news image
Jun 5, 2021, 11:59 am IST

 

മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്​ത കേസിൽ ടെലിവിഷൻ താരം പേൾ വി. പുരി അറസ്റ്റിൽ. നിലവിൽ പൊലീസ്​ കസ്റ്റഡിയിലാണ്​ പേൾ. പോക്​സോ പ്രകാര​മാണ്​ നടന്‍റെ അറസ്റ്റ്​.ടെലിവിഷൻ സീരിയലുകളിൽ അഭിനയിക്കാൻ അവസരം വാഗ്​ദാനം ചെയ്​ത്​ പെൺകുട്ടിയെ ബലാത്സംഗം ചെയ്​തുവെന്നും അപമാനിച്ചുവെന്നുമാണ്​ പരാതി.

 

നടനെതിരെയും മറ്റു അഞ്ചുപേർ​ക്കുമെതിരെയുമാണ്​ മാൽവാനി പൊലീസ്​ കേസെടുത്തിരുന്നത്​. പ്രതികൾ ആദ്യം കാറിൽവെച്ച്​ ബലാത്സംഗം ചെയ്​തതായും പിന്നീടും നിരവധി തവണ ബലാത്സംഗം ചെയ്​തതായും പെൺകുട്ടി പൊലീസിന്​ നൽകിയ മൊഴിയിൽ പറയുന്നു.

പെൺകുട്ടിയും കുടുംബവും പരാതി നൽകിയതിനെ തുടർന്ന്​ വെള്ളിയാഴ്ച വൈകിട്ടാണ്​ ഇയാൾ അറസ്റ്റിലാകുന്നത്​.

 

 

നിരവധി ടെലിവിഷൻ പരിപാടികളിലൂടെ ശ്രദ്ധേയനായ നടനാണ്​ പേൾ. നാഗിൻ 3, ബ്രഹ്​മരക്ഷസ്​ 2, ദിൽ കി നസർ സേ ഖൂബ്​സുരത്ത്​ തുടങ്ങിയ സീരിയലുകളിൽ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്​തിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe