പ്രിയദർശിനി പദ്ധതിക്കും നടപ്പാക്കിയ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമെതിരെ അസഭ്യം, കെഎസ്ആർടിസി ഡ്രൈവറെ ജോലിയിൽ നിന്നും മാറ്റി

news image
Jul 12, 2026, 1:38 pm GMT+0000 payyolionline.in

തിരുവനന്തപുരം : മുഖ്യമന്ത്രി വിഡി സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കുമെതിരെ അസഭ്യവർഷം നടത്തിയ കെ എസ് ആർ ടിസി ഡ്രൈവറെ ജോലിയിൽ നിന്നും മാറ്റി. കാട്ടാക്കട കെ എസ് ആർ ടി സി ഡിപ്പോയിലെ താൽക്കാലിക ജീവനക്കാരനായ എംപാനൽ ഡ്രൈവർ ടോമിയെയാണ് മാറ്റി നിർത്തിയത്.

കെ.എസ്.ആർ.ടി.സി സർവീസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി പദ്ധതി’ നടപ്പാക്കിയതുമായി ബന്ധപ്പെട്ടാണ് ടോമി മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമെതിരെ മോശം പദപ്രയോഗങ്ങൾ നടത്തിയത്. ഇയാൾ വാട്‌സ്ആപ്പിൽ പങ്കുവെച്ച ഓഡിയോ സന്ദേശം വ്യാപകമായി പ്രചരിച്ചിരുന്നു.

സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നേരത്തെ തന്നെ ടോമിക്കെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വകുപ്പുതല നടപടിയുടെ ഭാഗമായി ഇയാളെ ജോലിയിൽ നിന്ന് മാറ്റിനിർത്താൻ കെ.എസ്.ആർ.ടി.സി അധികൃതർ തീരുമാനിച്ചത്

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe