പ്ലസ് വൺ സീറ്റ് വിവേചനം :  പയ്യോളിയില്‍ വെൽഫെയർ പാർട്ടി പ്രതിഷേധ ധർണ്ണ നടത്തി

news image
Jul 22, 2023, 2:38 am GMT+0000 payyolionline.in

പയ്യോളി : എസ്.എസ്.എൽ.സി. പരീക്ഷയിൽ  ഉപരിപഠനത്തിനർഹരായ മുഴുവൻ വിദ്യാർത്ഥികൾക്കും ആവശ്യമായ പ്ലസ് വൺ സീറ്റുകൾ അനുവദിച്ച് കൊണ്ട്  മലബാർ മേഖലയോടുള്ള വിദ്യാഭ്യാസവകുപ്പിൻ്റെ വിവേചനം അവസാനിപ്പിക്കണമെന്ന്‌ വെൽഫെയർ പാർട്ടി പ്രതിഷേധ ധർണ്ണ ആവശ്യപ്പെട്ടു .

പയ്യോളി ബസ് സ്റ്റാൻഡ് പരിസരത്ത്  നടന്ന പരിപാടി ഫ്രറ്റേണിറ്റി ജില്ലാ കമ്മിറ്റിയംഗം മുജാഹിദ് മേപ്പയൂർ ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് ടി.പി . അബ്ദുൾ മജീദ് അധ്യക്ഷത വഹിച്ചു . മുസ് ലീം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയംഗം എസ്.എം.എ. ബാസിത് , വെൽഫെയർ പാർട്ടി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് വി.കെ. അബ്ദുൽ റഷീദ് എന്നിവർ സംസാരിച്ചു .

നിസാർ കീത്താന ,  വി.കെ . അബ്ദുല്ല ,  എം.സി. സമീർ , കെ.ടി.ഹംസ , മുഹമ്മദ് സജ്ജാദ് , ആസിഫ് , എ.സി. ആബിദ് , കെ.വി. മുഹമ്മദലി , ഷിബു , റസീന സമീർ , എം.സി. സറീന , വി.ജുബൈരിയ , കെ.ടി . സക്കീന , കെ. എം. സുമയ്യ , കെ.വി.വഹീദ , നിസാർ കൊയിലാണ്ടി , റഷീദ് പയ്യോളി , കെ.പി. അസൈനാർ തുടങ്ങിയവർ നേതൃത്വം നൽകി. എം. സഹീർ സ്വാഗതവും എം. റഫീഖ് നന്ദിയും പറഞ്ഞു .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe